Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉമ്മൻചാണ്ടി ചരമവാർഷികം: ജൂലൈ 18-ന് സംസ്ഥാനവ്യാപകമായി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാൻ കെ.പി.സി.സി തീരുമാനം

ഉമ്മൻചാണ്ടി ചരമവാർഷികം: ജൂലൈ 18-ന് സംസ്ഥാനവ്യാപകമായി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാൻ കെ.പി.സി.സി തീരുമാനം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചരമവാര്‍ഷികം സമുചിതമായി ആചരിക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ അധ്യക്ഷതയില്‍ കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന് നേതൃയോഗം തീരുമാനിച്ചതായി സംഘടനാ ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.

ജൂലൈ 18ന് രാവിലെ 9ന് കെപിസിസി ആസ്ഥാനത്ത് സര്‍വമത പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയും നടക്കും. തുടര്‍ന്ന് 10 മണിക്ക് രാജീവ് ഗാന്ധി ആഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം നടക്കും. മന്ത്രിമാര്‍, എംപിമാര്‍, ജനപ്രതിനിധികള്‍, കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. അന്നേ ദിവസം രാവിലെ 8ന് മണ്ഡലം തലത്തിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാനും കെപിസിസി നിര്‍ദ്ദേശം നല്‍കി. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും അനുസ്മരണ പരിപാടികള്‍ നടത്തും.  

എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി ഭാരവാഹികളായ പാലോട് രവി, ശരത് ചന്ദ്രപ്രസാദ്, ജെയ്‌സണ്‍ ജോസഫ്, വിഎസ് ശിവകുമാര്‍, മരിയാപുരം ശ്രീകുമാര്‍, ആര്‍.ലക്ഷ്മി, അന്‍സജിത റസല്‍, ചെറിയാന്‍ ഫിലിപ്പ്, പന്തളം സുധാകരന്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എകെ ശശി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related articles

See all
Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധിക...

Popular News

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നട...

Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Save your stories

Sign in