വിടവാങ്ങിയത് കേരളത്തിന്‍റെ മനഃസാക്ഷി : ഉമ്മന്‍ ചാണ്ടി
Jaihind TV News Report
Jaihind TV Web Desk
December 23, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ കേരളത്തിന്റെ മനഃസാക്ഷിയാണ് വിടപറഞ്ഞതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മനുഷ്യര്‍ക്കൊപ്പം മരങ്ങളേയും പുഴകളേയും ജീവജാലങ്ങളേയും ചേര്‍ത്തുനിര്‍ത്തിയ ദര്‍ശനമാണ് സുഗതകുമാരി ടീച്ചറെ നയിച്ചത്. മാനവരാശിയുടെ നിലനില്‍പ്പ് പ്രകൃതി സംരക്ഷണത്തിലൂടെയാണെന്ന് ടീച്ചര്‍ നിരന്തരം ഓര്‍മിപ്പിച്ചു. ഗാന്ധിയന്‍ പാരമ്പര്യത്തിലൂന്നിയ നിര്‍മലമായ ജീവിതത്തില്‍ ദു:ഖിതര്‍ക്കും പീഡിതര്‍ക്കും സ്ഥാനം നല്കി. ആ ദര്‍ശനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ദൗത്യമാണ് നമ്മുടെ മുന്നിലുള്ളത്. മഹാകവയിത്രി യുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമം.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10