Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Samskara Sahithi| സംസ്‌കാരസാഹിതി പുതിതായി നൂറു വായനശാലകള്‍ ആരംഭിക്കും; സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 25ന്

Samskara Sahithi| സംസ്‌കാരസാഹിതി പുതിതായി നൂറു വായനശാലകള്‍ ആരംഭിക്കും; സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 25ന്
പൊതുജന സഹകരണത്തോടുകൂടി കേരളത്തില്‍ പുതിതായി നൂറു വായനശാലകള്‍ ആരംഭിക്കുമെന്ന് സംസ്‌കാരസാഹിതി സംസ്ഥാന കമ്മിറ്റി.ജനകീയ വായനശാലയിലേക്ക് ഭവന സന്ദര്‍ശനത്തിലൂടെയാണ് പുസ്തകങ്ങളും ഗ്രന്ഥങ്ങളും സംഭരിക്കുന്നത്. 'സാഹിതി പുസ്തക' വണ്ടിയിലൂടെ പുസ്തകങ്ങള്‍ ശേഖരിക്കും.കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ പുസ്തക വണ്ടിക്ക് ആയിരം പുസ്തകം നല്‍കിക്കൊണ്ട് സംസ്‌കാരസാഹിതി സംസ്ഥാന ചെയര്‍മാനും കരുനാഗപ്പള്ളി എം.എല്‍.എയുമായ സി.ആര്‍.മഹേഷ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.ആഗസ്റ്റ് 25ന് രാവിലെ 9 മണിക്ക് എം.എല്‍.എയുടെ വസതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനമെമ്പാടും ഇത്തരത്തില്‍ പുസ്തകവണ്ടിയിലൂടെയാണ് വായനശാലകള്‍ തുടങ്ങുവാനുള്ള പുസ്തകങ്ങള്‍ ശേഖരിക്കുന്നത്. സംസ്‌കാരസാഹിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍.വി.പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ കലാ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Related articles

See all
Popular News

സൗമ്യതയുടെ കൈയൊപ്പ്, ജനഹൃദയങ്ങളിൽ ജീവിക്കുന്ന ജനനായകൻ: ഉമ്മൻ ചാണ്ടിക്ക് ഇന്ന് ജന്മദിനം

Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Save your stories

Sign in