Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; രമ്യ ഹരിദാസ് എംപി ദേശീയ ജന. സെക്രട്ടറി; ചാണ്ടി ഉമ്മൻ ഔട്ട്റീച്ച് സെല്‍ ചെയര്‍മാന്‍

യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; രമ്യ ഹരിദാസ് എംപി ദേശീയ ജന. സെക്രട്ടറി; ചാണ്ടി ഉമ്മൻ ഔട്ട്റീച്ച് സെല്‍ ചെയര്‍മാന്‍
ന്യൂഡല്‍ഹി :യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. രമ്യ ഹരിദാസ് എംപിയെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വിദ്യാ ബാലകൃഷ്ണൻ ദേശീയ സെക്രട്ടറിയായി തുടരും. പി.എന്‍ വൈശാഖ് ദേശീയ സെക്രട്ടറിമാരുടെ പട്ടികയില്‍ പുതുതായി ഇടംപിടിച്ചു. ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസ്‌ ദേശീയ നേതൃത്വത്തിലേക്ക്. യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെല്ലിന്‍റെ ചെയർമാനായി ചാണ്ടി ഉമ്മനെ നിയമിച്ചു. യുവജനതയുടെ പ്രശ്നങ്ങളില്‍ കൂടുതല്‍ ശക്തമായി ഇടപെടുകയും അവരെ യൂത്ത് കോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുക എന്നതാണ്  ഔട്ട്റീച്ച് സെല്ലിന്‍റെ ലക്ഷ്യമെന്ന് ചാണ്ടി ഉമ്മന്‍ ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു. 'വനിതകള്‍, ദളിത്, പിന്നാക്ക, ആദിവാസി തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും പ്രശ്നങ്ങള്‍ നേരിടുന്നവരെ ചേര്‍ത്തുനിര്‍ത്തുകയും അവരെ യൂത്ത് കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ടീം രൂപീകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വം'  - ചാണ്ടി ഉമ്മന്‍ പറഞ്ഞു. യുവത നേരിടുന്ന വലിയ വെല്ലുവിളിയായ തൊഴിലില്ലായ്മ പോലെയുള്ള പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Related articles

See all
Popular News

'റാലിക്കൊപ്പം ഷോപ്പിങ്ങും ആകാം'; ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ ആഹ്വാനവുമായി...

Popular News

'രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം'; ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തമെന്ന് ഇ...

Popular News

'ചലോ ദില്ലി': ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്...

Popular News

'തെളിവുകൾ പുറത്തുവരുമ്പോൾ രാജി വെക്കേണ്ടി വരും'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കടുത...

Save your stories

Sign in