Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡാരില്‍ മിച്ചലിന് സെഞ്ചുറി; ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ഉജ്ജ്വല ജയം; പരമ്പരയില്‍ ഒപ്പത്തിനൊപ്പം

ഡാരില്‍ മിച്ചലിന് സെഞ്ചുറി; ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ഉജ്ജ്വല ജയം; പരമ്പരയില്‍ ഒപ്പത്തിനൊപ്പം
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റ് വിജയം. ഡാരല്‍ മിച്ചലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് കിവീസിന് കരുത്തായത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസിലന്‍ഡ് ഒപ്പമെത്തി. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് കെ.എല്‍ രാഹുലിന്റെ സെഞ്ചുറിയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ചുറിയുമാണ് തുണയായത്. രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍, 92 പന്തില്‍ 112 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്ന് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. 50 ഓവറില്‍ 7 വിക്കറ്റിന് 284 റണ്‍സാണ് ഇന്ത്യ നേടിയത്. ന്യൂസിലന്‍ഡിനായി മൂന്ന് വിക്കറ്റുമായി ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വിറപ്പിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. എന്നാല്‍ പിന്നീട് കണ്ടത് ഡാരല്‍ മിച്ചലിന്റെയും വില്‍ യങ്ങിന്റെയും ക്ലാസിക് പ്രകടനമാണ്. ഇന്ത്യന്‍ ബൗളര്‍മാരെ നിഷ്പ്രഭരാക്കിയ ഈ സഖ്യം മൂന്നാം വിക്കറ്റില്‍ 162 റണ്‍സാണ് അടിച്ചുകൂട്ടിയത്. വില്‍ യങ് 87 റണ്‍സെടുത്ത് പുറത്തായെങ്കിലും, 131 റണ്‍സുമായി മിച്ചല്‍ ക്രീസില്‍ ഉറച്ചുനിന്നു. ഒടുവില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ സാക്ഷിയാക്കി 47.3 ഓവറില്‍ കിവീസ് വിജയലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണയും കുല്‍ദീപ് യാദവും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും കിവീസ് ബാറ്റിംഗ് നിരയെ തടയാനായില്ല. ഇതോടെ പരമ്പരയിലെ അവസാന മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാകും. ജനുവരി 18-ന് ഇന്‍ഡോറിലാണ് നിര്‍ണായകമായ പോരാട്ടം.

Related articles

See all
Popular News

ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്; ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ...

Popular News

എംബാപ്പെയ്ക്ക് ഇരട്ടഗോൾ; സെവിയ്യയെ തകർത്തെറിഞ്ഞ് റയൽ മാഡ്രിഡ്, ആഴ്‌സണലിന് ആറാം വിജയം

Popular News

ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ മിന്നും വിജയം; സിംബാബ്വേയെ തകർത്തെറിഞ്ഞ് സ്മൃതി മന്ഥാനയും സംഘവ...

Popular News

സഞ്ജു സാംസണിനെ ഏകദിന ടീമിൽ നിന്ന് തഴയുന്നത് എന്തിന്? കടുത്ത വിമർശനവുമായി ആകാശ് ചോപ്ര

Save your stories

Sign in