Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: എല്ലാം സര്‍ക്കാര്‍ പദ്ധതി; സ്‌പോണ്‍സറാകാന്‍ തന്നെ സമീപിച്ചത് പിണറായി സര്‍ക്കാരെന്ന് ആന്റോയുടെ മൊഴി

മെസിയുടെ പേരിലെ തട്ടിപ്പ്: എല്ലാം സര്‍ക്കാര്‍ പദ്ധതി; സ്‌പോണ്‍സറാകാന്‍ തന്നെ സമീപിച്ചത് പിണറായി സര്‍ക്കാരെന്ന് ആന്റോയുടെ മൊഴി

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പിണറായി സര്‍ക്കാരിന്റെ പദ്ധതിയായിരുന്നുവെന്ന് ഒന്നാം പ്രതി ആന്റോ അഗസ്റ്റിന്‍. ജി.എസ്.ടി വകുപ്പിന് നല്‍കിയ മൊഴിയിലാണ് ആന്റോ അഗസ്റ്റിന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഓഗസ്റ്റ് 3-നാണ് ആന്റോ മൊഴി നല്‍കിയത്. സ്‌പോണ്‍സറാകാന്‍ വേണ്ടി സര്‍ക്കാര്‍ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നാണ് ആന്റോയുടെ മൊഴി. അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന വിവരം അറിയിച്ചതും, അതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതുമെല്ലാം പിണറായി സര്‍ക്കാരാണെന്നും ജി.എസ്.ടി വകുപ്പിന് നല്‍കിയ മൊഴിയില്‍ ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

സ്വകാര്യ കമ്പനിയായ ആര്‍.ബി.സി അര്‍ജന്റീന ടീമിനെ സ്വന്തം താല്പര്യപ്രകാരം കൊണ്ടുവരുന്നതില്‍ എന്തിനാണ് വിവാദമെന്ന ചോദ്യമുയര്‍ത്തി മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇടപാടുകളില്‍ മുന്‍ സര്‍ക്കാരിന്റെ സജീവ ഇടപെടല്‍ വ്യക്തമാക്കുന്ന ആന്റോയുടെ മൊഴി പുറത്തുവന്നതോടെ ആ വാദങ്ങളെല്ലാം അടിയോടെ പൊളിയുകയാണ്.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സമീപിക്കുന്നതിന് മുന്‍പ് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സമാനമായ കരാറുണ്ടാക്കിയിരുന്നുവെന്ന് ആന്റോ മൊഴിയില്‍ പറയുന്നു. എന്നാല്‍ അവര്‍ക്ക് പണം കണ്ടെത്താന്‍ കഴിയാത്തതിനാലാണ് പുതിയ സ്‌പോണ്‍സറെ തേടി കായിക വകുപ്പ് തങ്ങളെ സമീപിച്ചത്. അര്‍ജന്റീനയില്‍ പോയി സര്‍ക്കാര്‍ ഡെലിഗേഷന്‍ ടീം പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും കാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കുകയും ചെയ്തിരുന്നുവെന്നാണ് മുന്‍ സര്‍ക്കാര്‍ തങ്ങളെ അറിയിച്ചതെന്നും മൊഴിയിലുണ്ട്.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ കളക്ഷന്‍ ഏജന്റായ സ്ഥാപനത്തിന് തങ്ങള്‍ പണം കൈമാറിയത് ഒരു സേവനവും ഇറക്കുമതി ചെയ്യാനല്ലെന്നും, ഇത് പൂര്‍ണ്ണമായും ഒരു സര്‍ക്കാര്‍ പദ്ധതിയാണെന്നും ആന്റോ വ്യക്തമാക്കുന്നു. മത്സര നടത്തിപ്പിനായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയെടുത്തത് പിണറായി സര്‍ക്കാര്‍ നേരിട്ടാണെന്നും മൊഴിയില്‍ പറയുന്നു. ഇതോടെ മെസ്സിയുടെ പേരിലെ അഴിമതിയില്‍ പിണറായി സര്‍ക്കാരിന്റെ പങ്ക് കൂടുതല്‍ വ്യക്തമാവുകയാണ്.

Related articles

See all
Popular News

ലോക കേരള സഭ തുടരില്ല; തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

Popular News

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിച്ചു

Popular News

തിരുത്താന്‍ സി.പി.എം; തിരുത്തല്‍ രേഖ വിശാല ജില്ലാ കമ്മിറ്റികളില്‍ അവതരിപ്പിക്കും

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന്‍ സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങളിലേക്ക് അന്വേഷണം നീളുന...