Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോടിയേരിക്ക് മറുപടിയുമായി എൻ എസ്.എസ്; ശരിദൂരം നാടിന്‍റെ നന്മക്ക് വേണ്ടി

കോടിയേരിക്ക് മറുപടിയുമായി എൻ എസ്.എസ്;  ശരിദൂരം നാടിന്‍റെ നന്മക്ക് വേണ്ടി
കോടിയേരിക്ക് എൻ എസ്.എസിന്‍റെ മറുപടി. കോടിയേരിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നു. മുന്നോക്ക വിഭാഗത്തിന് എന്ത് നന്മയാണ് കോടിയേരി ചെയ്തതെന്ന് വ്യക്തമാക്കണം. ശരിദൂരം നാടിന്‍റെ നന്മക്ക് വേണ്ടിയാണ്. ഇക്കാര്യത്തിൽ ആശങ്കയോ അവകാശ വാദമോ എൻഎസ്എസിന് ഇല്ലെന്നും ജി.സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. മുന്നോക്ക സമുദായത്തിന് വേണ്ടി നല്ലത് ചെയ്ത ഇടതുപക്ഷത്തെ പ്രകീർത്തിക്കണമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന തെറ്റിദ്ധാരണ പരത്താൻ വേണ്ടിയുള്ളതും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നും ഈ സർക്കാർ എന്ത് നന്മയാണ് ചെയ്തതെന്ന് കോടിയേരി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ഈ സർക്കാരിനോട് എന്നും സഹകരിച്ചിട്ടുണ്ടെന്നും വിശ്വാസ സംരക്ഷണത്തിന്‍റെ കാര്യത്തിലാണ് അഭിപ്രായ ഭിന്നത ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുന്നോക്ക സമുദായങ്ങൾക്കും അതിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വ്യവസ്ഥാപിതമായി ലഭിച്ചു വന്നിരുന്ന ആനുകൂല്യങ്ങളെല്ലാം തടഞ്ഞുവയ്ക്കുകയാണ് സർക്കാർ ചെയ്തത്. ഇത് വ്യക്തമാക്കിയെങ്കിലും അതിനൊന്നും സർക്കാരിൽ നിന്ന് യാതൊരു മറുപടിയും ഉണ്ടായിട്ടില്ലെന്നും എൻഎസ് എസ് ചൂണ്ടിക്കാട്ടുന്നു.  

Related articles

See all
Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമല്ല, സിപിഎം നേതാവുമല്ല; എന്തിന് പ്രകോപനമ...

Popular News

'ബി.ജെ.പി വിരുദ്ധ സമരത്തില്‍ എസ്.എഫ്.ഐക്ക് എന്ത് പ്രകോപനം?'; യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍...

Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐക്കാരുടെ അമ്മാവനാണോ?'; തലസ്ഥാനത്തെ എസ്എഫ്‌ഐ അതിക്രമത്തില്‍ രൂക്...

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in