Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പ്രസിദ്ധീകരിച്ചിട്ടില്ല'; സോണിയയ്ക്ക് എതിരായ ആരോപണം വ്യാജം’: ബിജെപിയെ തള്ളി ഫ്രഞ്ച് മാധ്യമം

'പ്രസിദ്ധീകരിച്ചിട്ടില്ല'; സോണിയയ്ക്ക് എതിരായ ആരോപണം വ്യാജം’: ബിജെപിയെ തള്ളി ഫ്രഞ്ച് മാധ്യമം
  ഡൽഹി: ഹംഗേറിയൻ – യുഎസ്  വ്യവസായി ജോര്‍ജ് സോറസുമായി സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന ബിജെപി ആരോപണം വ്യാജമെന്ന്  ഫ്രഞ്ച് അന്വേഷണാത്മക മാധ്യമമായ മീഡിയ പാർട്ട്. സോറസ് - സോണിയ  ബന്ധമെന്ന ആരോപണം ഉന്നയിക്കുമ്പോൾ ബിജെപി ഉദ്ധരിച്ച വാർത്താ ഏജൻസിയാണ് മീഡിയപാർട്ട്. ബിജെപി വാദത്തിനു തെളിവില്ലെന്ന് മീഡിയപാർട്ട് വ്യക്തമാക്കി. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അറിയിച്ചു. ലോക്സഭയിൽ രാഹുൽ ഗാന്ധിക്കെതിരായ സോറോസ് ആരോപണത്തിൽ ബിജെപി ഉദ്ധരിച്ചത് മീഡിയപാർട്ട് റിപ്പോർട്ടാണ്. ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയാപാർട്ട് പുറത്തുവിട്ട റിപ്പോർട്ടിന്‍റെ ഉള്ളടക്കമെന്ന നിലയിലായിരുന്നു ആരോപണങ്ങൾ. ഒരിക്കലും പ്രസിദ്ധീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കാൻ മീഡിയപാർട്ടിന്‍റെ ലേഖനം ബിജെപി തെറ്റായി ഉപയോഗിച്ചുവെന്ന് ഡയറക്‌ടർ കാരിൻ ഫ്യൂട്ടോ പറഞ്ഞു. സോണിയ ഗാന്ധിക്ക് ജോർജ് സോറോസ് ഫൗണ്ടേഷൻ ഫണ്ട് നൽകുന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാല്‍ ആരോപണം വ്യാജമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് വാർത്താ ഏജൻസിയായ മീഡിയപാർട്ട്.

Related articles

See all
Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Save your stories

Sign in