Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഐ.ടി.ബി.പിയുടെ കേന്ദ്രീയ വിദ്യാലയത്തിന് വഴിതുറന്നു; 10വർഷത്തെ തടസം നീക്കി മന്ത്രി കെ.മുരളീധരൻ

ഐ.ടി.ബി.പിയുടെ കേന്ദ്രീയ വിദ്യാലയത്തിന് വഴിതുറന്നു; 10വർഷത്തെ തടസം നീക്കി മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം: ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന് (ഐ.ടി.ബി.പി) ആലപ്പുഴ നൂറനാട് കേന്ദ്രീയ വിദ്യാലയം ആരംഭിക്കാൻ വഴിതുറന്ന്  ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ. നൂറനാടുള്ള ഐ.ടി.ബി.പി ക്യാമ്പിനോട്  ചേർന്ന് 1.73 ഏക്കർ സ്ഥലം അനുവദിക്കണമെന്നുള്ള ഐ.ടി.ബി.പി അധികൃതരുടെ 10 വർഷത്തെ ആവശ്യം അംഗീകരിച്ച മന്ത്രി കെ.മുരളീധരൻ   സ്ഥലം   അനുവദിക്കാൻ നിർദ്ദേശം നൽകി.  99 വര്‍ഷത്തേയ്ക്ക് പാട്ട വ്യവസ്ഥയിലാണ്  ആരോഗ്യവകുപ്പിന്റെ സ്ഥലം നൽകുന്നത്.

മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ  കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.  ഇതോടെ ഐ.ടി.ബി.പിയുടെ കേരളത്തിലെ ആദ്യ കേന്ദ്രീയ വിദ്യാലയമായി ഇത് മാറും.  സ്ഥലം അളന്നു തിരിച്ച് തിട്ടപ്പെടുത്താൻ തഹസില്‍ദാരെ ചുമതലപ്പെടുത്തി. 

സര്‍ക്കാരിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കേന്ദ്രീയ വിദ്യാലയത്തില്‍ ആകെ അനുവദിക്കുന്ന സീറ്റില്‍ 50ശതമാനത്തിൽ സമീപ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം ഐ.ടി.ബി.പി അധികൃതർ അംഗീകരിച്ചു. ഈ സംബന്ധിച്ച വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്താൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ആരോഗ്യവകുപ്പിന് കീഴിലുള്ള നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ ആകെയുള്ള 134.84  ഏക്കറിൽ   50 ഏക്കര്‍ ഭൂമി ഐ.ടി.ബി.പിയ്ക്ക് ക്യാമ്പും കേന്ദ്രീയ വിദ്യാലയവും സജ്ജമാക്കാൻ 30 വര്‍ഷത്തേയ്ക്ക് നേരത്തെ പാട്ടത്തിന് അനുവദിച്ചിരുന്നു.  ക്യാമ്പ് ഒരുക്കിയ ശേഷം കേന്ദ്രീയ വിദ്യാലയത്തിനായി 3.27 ഏക്കർ സ്ഥലം മാറ്റിവച്ചു.

എന്നാൽ 10വർഷം മുമ്പ്  കേന്ദ്രസർക്കാർ കേന്ദ്രീയ വിദ്യാലയത്തിനായി കുറഞ്ഞത്  അഞ്ച് ഏക്കർ ഭൂമി വേണമെന്ന നിർബന്ധന ഏർപ്പെടുത്തി ഇതോടെയാണ് ശേഷിക്കുന്ന  1.73 ഏക്കർ സ്ഥലം കണ്ടെത്താൻ ഐ.ടി.ബി.പി അധികൃതർ ശ്രമം ആരംഭിച്ചത്.വിഷയം കൊടിക്കുന്നിൽ സുരേഷ് എം.പി ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് മന്ത്രി കെ.മുരളീധരൻ   ആരോഗ്യവകുപ്പ്, ഐ.ടി.ബി.പി അധികൃതരുടെ സംയുക്തയോഗം വിളിച്ചത്.  ലെപ്രസി സാനിറ്റോറിയത്തിന്റെ അഞ്ച്  ഏക്കർ കൃഷ്ണപിള്ള സ്മാരകം സ്ഥാപിക്കുന്നതിനായി സാംസ്കാരിക വകുപ്പിന് കൈമാറിക്കൊണ്ട് 2023 ജനുവരി 23ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത്  റദ്ദാക്കാനും യോഗം തീരുമാനിച്ചു.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Save your stories

Sign in