Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ZUMBA DANCE| സൂംബ വേണ്ട; അല്‍പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ല മക്കളെ സ്‌കൂളില്‍ വിടുന്നത്- പ്രതികരിച്ച് ടി.കെ അഷ്‌റഫ്

ZUMBA DANCE| സൂംബ വേണ്ട; അല്‍പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ല മക്കളെ സ്‌കൂളില്‍ വിടുന്നത്- പ്രതികരിച്ച് ടി.കെ അഷ്‌റഫ്
ലഹരിക്കെതിരേ സ്‌കൂളുകളില്‍ സുംബ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശത്തിനെതിരേ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ അഷ്‌റഫ്. തന്റെ മകന്‍ ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ താന്‍ തയ്യാറെന്നും അദ്ദേഹം ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ഇതിനോടനുബന്ധിച്ച് സ്‌കൂളുകളില്‍ സുംബ കളിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയും പ്രതികരിച്ചിരുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ് പൊതുവിദ്യാലയത്തിലേക്ക് കുട്ടകളെ അയക്കുന്നത്. അല്ലാതെ, ആണും പെണ്ണും ഒരുമിച്ച അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമാണെന്ന് കരുതുന്നവര്‍ ഉണ്ടാകാം. താന്‍ ഇക്കാര്യത്തില്‍ പ്രാകൃതനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോട് വിയോജിപ്പുള്ളവര്‍ നിരവധിയുണ്ട്. പ്രതികരിച്ചാല്‍ എന്താകുമെന്ന ഭീതിയിലാണ് പലരും തുറന്നു പറയാത്തത്്. ലഹരി വ്യാപനത്തിന്റേയും അടിപിടിയുടെയും പേരില്‍ പൊതുവിദ്യാലയങ്ങളില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ ് ഇതിലൂടെ കൂടുതല്‍ അകറ്റും. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വീണ്ടുവിചാരം നടത്തണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ലഹരി വിരുദ്ധപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തിലാണ് സൂംബ ഡാന്‍സ് കുട്ടികളെ പരിശീലിപ്പിക്കാന്‍ നിര്‍ദേശിച്ചത്. എല്ലാ ദിവസവും പരിശീലിക്കാനുള്ള സംവിധാനം സ്‌കൂളില്‍ ഒരുക്കാനും നിര്‍ദേശത്തില്‍ പറയുന്നു. കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത് തന്നെ. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബയെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കുട്ടികള്‍ ഉന്മേഷത്തോടെ സ്‌കൂളില്‍ നിന്ന് മടങ്ങിയാല്‍ ലഹരി സംഘങ്ങള്‍ക്കും മറ്റും അവരെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതിയ അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കാനുള്ള മെഡ്യൂള്‍ തയ്യാറാക്കാന്‍ വിദ്യാഭ്യാസ മന്ത്രി എസ്സിഇആര്‍ടിക്ക് നല്‍കിയ നിര്‍ദേശം അനുസരിച്ചാണ്  സൂംബ ഡാന്‍സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. സ്‌കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. പല സ്‌കൂളികളിലും സൂംബ പരിശീലനം തുടങ്ങിയിട്ടുമുണ്ട്.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Save your stories

Sign in