കേരളത്തിന് റെയില്‍വേ സോൺ അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രി : ഒഴിവാക്കിയത് സംസ്ഥാനത്ത് മതിയായ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി
Jaihind TV News Report
Jaihind TV Web Desk
July 28, 2021
1 min read
•
Updated: June 10, 2026
കേരളത്തിന് വേണ്ടി റെയില്‍വേ സോൺ കേന്ദ്ര സർക്കാരിന്‍റെ പരിഗണനയില്‍ ഇല്ലെന്ന് റെയില്‍ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. പാർലമെന്‍റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
റെയില്‍വേ സോണുകള്‍ അനുവദിക്കുന്നത് പ്രവർത്തന ആവശ്യകതയും , വലുപ്പവും, പ്രവേശനക്ഷമതയും, ട്രാഫിക് പാറ്റേണുകളും, സൌകര്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണെന്നും ഇക്കാര്യങ്ങളിലൊന്നു പോലും സംസ്ഥാനത്ത് നിലവില്‍ പ്രായോഗികമല്ലെന്നുമാണ് കേന്ദ്ര മന്ത്രി പറഞ്ഞത്.
എന്നാല്‍ സംസ്ഥാന സർക്കാരും കേരളത്തില്‍ നിന്നുള്ള പാർലമെന്‍റ് അംഗങ്ങളും നിരന്തരം റെയില്‍വേ സോൺ എന്ന ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10