Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ട്രെയിനില്‍ ഇനി പാഴ്സല്‍ അയയ്ക്കാന്‍ ചെലവ് കൂടും; ചിട്ടപ്പെടുത്തിയ നിബന്ധനകള്‍ തിങ്കളാഴ്ച മുതൽ

ട്രെയിനില്‍ ഇനി പാഴ്സല്‍ അയയ്ക്കാന്‍ ചെലവ് കൂടും; ചിട്ടപ്പെടുത്തിയ നിബന്ധനകള്‍ തിങ്കളാഴ്ച മുതൽ
  റെയില്‍വേയില്‍ ഇനിമുതല്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സല്‍ മാത്രമാണ് അയയ്ക്കാനാകുക. രണ്ടുമാസം മുന്‍പാണ് പാഴ്‌സല്‍ നിരക്ക് റെയിൽവേ വർധിപ്പിച്ചത്. ചെറുകിട കർഷകരാണ് കൂടുതലായും ഈ സംവിധാനം പ്രയോജനപ്പെടുത്തിയിരുന്നത് അതിനാൽ തന്നെ അത്തരത്തില്ല ആളുകളെയാകും ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. പാഴ്സലിന്റെ തൂക്കം കൂടുന്നതനുസരിച്ച് അധിക ടിക്കറ്റ് എടുക്കണമെന്ന നിബന്ധനയും റെയിൽവേ മുന്നോട്ട് വെയ്ക്കുന്നു. അതായത് 1000 കിലോയുളള പാഴ്സല്‍ അയയ്ക്കുന്നതിന് ഇനി നാല് ടിക്കറ്റ് എടുക്കേണ്ടതുണ്ട്. തിങ്കളാഴ്ച മുതൽ പുതിയ നിബന്ധനകള്‍ പ്രാബല്യത്തിൽ വരും. അഞ്ചുമിനിറ്റില്‍ താഴെ ട്രെയിന്‍ നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ നിന്ന് അയയ്ക്കുന്ന പാഴ്‌സലുകള്‍ക്കു തൂക്കത്തിനനുസരിച്ചുള്ള നിരക്കിനു പുറമേ ലഗേജ് ടിക്കറ്റുകള്‍ കൂടി എടുക്കേണ്ടതുണ്ട്. ഏത് സ്റ്റേഷനിലേക്കാണോ അയയ്ക്കുന്നത് അവിടം വരെയുള്ള ജനറല്‍ ടിക്കറ്റ് എടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തൃശ്ശൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ജനറല്‍ ടിക്കറ്റിന് 540 രൂപയാണ് ഈടാക്കുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് 1000 കിലോയുടെ പാഴ്‌സല്‍ അയയ്ക്കാന്‍ ഇനി മുതല്‍ 2160 രൂപയ്ക്കാണ് ടിക്കറ്റ് എടുക്കേണ്ടത്.

Related articles

See all
Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in