Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സിബിഐ അന്വേഷണം വേണ്ട'; നവീൻ ബാബുവിന്‍റെ മരണത്തിൽ കുടുംബത്തിന്‍റെ ആവശ്യം പാടെ തള്ളി സിപിഎം

'സിബിഐ അന്വേഷണം വേണ്ട'; നവീൻ ബാബുവിന്‍റെ മരണത്തിൽ കുടുംബത്തിന്‍റെ ആവശ്യം  പാടെ തള്ളി സിപിഎം
  തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്‍റെ  മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്‍റെ ആവശ്യം പാടെ തള്ളി സിപിഎം.  സിബിഐ അന്വേഷണം അവസാന വാക്കല്ലെന്നും അന്വേഷണം ആവശ്യമില്ലെന്നും  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍റെ ഭാര്യ കെ.മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. നവീന്‍റെ കുടുംബത്തോട് ഒപ്പമാണെന്ന് ആവർത്തിച്ചു പറയുമ്പോഴാണ് കുടുംബത്തിന്‍റെ നിലപാടിനെ പാർട്ടി സെക്രട്ടറി തന്നെ പരസ്യമായി തള്ളിയത്. നവീൻ ബാബുവിനെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവും ഭാര്യ ഹർജിയിൽ ഉന്നയിച്ചിരുന്നു. നിർണായക തെളിവുകൾ ശേഖരിക്കാനല്ല, ഒളിപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന ആരോപണവുമുണ്ട്. മരണകാരണത്തെക്കുറിച്ചു സംശയമുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നു ഹർജിയിൽ പറയുന്നു. അതേസമയം സര്‍ക്കാരിനെയും നിലവിലെ പോലീസ് അന്വേഷണത്തെയും വിശ്വാസിക്കുന്നില്ലെന്ന് കാണിച്ചാണ് നവീൻ ബാബുവിന്‍റെ കുടുംബം സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സിപിഎമ്മിന്‍റെ നിലപാടുകളെ തള്ളികളഞ്ഞാണ് കുടുംബം കോടതിയില്‍ എത്തിയത്.

Related articles

See all
Latest News

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

Latest News

ന്യൂനപക്ഷ കാര്‍ഡ് മാറ്റി സിപിഎം സംഘപരിവാര്‍ കാര്‍ഡിറക്കുന്നു: യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹ...

Latest News

ക്രിസ്മസ് ആഘോഷം തടഞ്ഞ്: സിപിഎമ്മിന്‍റെ വര്‍ഗീയ ചുവടുമാറ്റം കേരളത്തില്‍ സംഘപരിവാറിന് വളമെന്...

Latest News

ക്രിസ്മസ് ആശംസയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Save your stories

Sign in