Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ആദ്യം പിണറായി സ്വയം തിരുത്തണം; തൃശൂരില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സൗകര്യം ഒരുക്കിയത് മുഖ്യമന്ത്രി': എൻ.കെ. പ്രേമചന്ദ്രൻ

'ആദ്യം പിണറായി സ്വയം തിരുത്തണം; തൃശൂരില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സൗകര്യം ഒരുക്കിയത് മുഖ്യമന്ത്രി': എൻ.കെ. പ്രേമചന്ദ്രൻ
NK-Premachandran-MP   ന്യൂഡല്‍ഹി: കൊല്ലത്ത് നല്ല ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും നന്ദി അറിയിച്ച് ആര്‍എസ്‌പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ. കൊല്ലത്ത് നേടിയത് രാഷ്ട്രീയ വിജയം. തൃശൂരില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സിപിഎമ്മും മുഖ്യമന്ത്രിയും പശ്ചാത്തല സൗകര്യം ഒരുക്കിയെന്ന് പ്രേമചന്ദ്രന്‍ വിമർശിച്ചു. തിരുത്തൽ വരുത്തും എന്ന് പറഞ്ഞ മുഖ്യമന്ത്രി ആദ്യം സ്വയം തിരുത്തണമെന്നും മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. താൻ ബിജെപിയിൽ പോകുമെന്ന് സിപിഎം വ്യാജപ്രചാരണം നടത്തി. എന്നാല്‍ അതെല്ലാം  പൊളിഞ്ഞുവെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. പിണറായി വിരുദ്ധ വികാരം കേരളത്തിൽ ആഞ്ഞടിച്ചു. കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിന്‍റെ കാരണങ്ങളെ കുറിച്ച് മിണ്ടുന്നില്ല. കുറച്ചു കൂടി നേരത്തെ ഇന്ത്യാ മുന്നണി രൂപീകരിച്ചിരുന്നെങ്കിൽ ഇതിലും മികച്ച ഫലം ഉണ്ടാവുമായിരുന്നുവെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ കൂട്ടിച്ചേർത്തു.

Related articles

See all
Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Save your stories

Sign in