Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NIMISHAPRIYA| നിമിഷപ്രിയയുടെ മോചനം: മധ്യസ്ഥ ചര്‍ച്ചക്ക് യമനിലേക്ക് യാത്രാനുമതി വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

NIMISHAPRIYA|  നിമിഷപ്രിയയുടെ മോചനം: മധ്യസ്ഥ ചര്‍ച്ചക്ക് യമനിലേക്ക് യാത്രാനുമതി വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചക്ക് യെമനിലേക്ക് യാത്രാനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍. അനുമതി തേടി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ മൂന്ന് പേര്‍, മാര്‍ക്കസില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ എന്നിവര്‍ക്ക് യാത്രാനുമതി നല്‍കണമെന്നാണ് ആവശ്യം. മധ്യസ്ഥ ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് പ്രതിനിധികളെ അയക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. യെമനിലേക്ക് ഇന്ത്യയില്‍ നിന്ന് യാത്രാ നിരോധനമുള്ള പശ്ചാത്തലത്തിലാണ് ആക്ഷന്‍ കൗണ്‍സിലിന്റെ കത്ത്. ജൂലൈ 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. അവസാന നിമിഷം വിവിധ തലത്തില്‍ നടത്തിയ ഇടപെടലില്‍ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിയിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ യെമനിലെ പണ്ഡിതന്മാരുമായി സംസാരിച്ചും കേസില്‍ ഇടപെടല്‍ നടത്തിയിരുന്നു.

Related articles

See all
Popular News

വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ അന്തരിച്ചു

Popular News

എന്നും വിദ്യാർത്ഥികൾക്കൊപ്പം ;ജന്തർ മന്തറിലെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക...

Popular News

തുലാവർഷം എത്തുന്നു; സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ അതിശക്തമായ മഴ മുന്നറിയിപ്പ്

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in