ലഹരി കാലില്‍ കെട്ടിവെച്ച് കടത്താന്‍ ശ്രമം; നിലമ്പൂരില്‍ 74.6 ഗ്രാം ഹാഷിഷ് ഓയിലും എം.ഡി.എം.എ.യുമായി യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ ഡാന്‍സാഫ് വലയില്‍
Jaihind TV News Report
Jaihind TV Web Desk
November 29, 2025
1 min read
•
Updated: June 01, 2026
മലപ്പുറം നിലമ്പൂര്‍ എടക്കരയില്‍ വന്‍ ലഹരി മരുന്നു വേട്ട. യുവതി യുവാക്കളില്‍ നിന്നും 74. 6ഗ്രാം ഹാഷിഷ് ഓയിലും, 39.6 ഗ്രാം എംഡിഎംഐയും പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ ഷെഫീഖ്, സുബീന എന്നിവരെ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്.
ബംഗളൂരുവില്‍ നിന്നും കടത്തി കൊണ്ട് വരികയായിരുന്നു ലഹരി. രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. സുബീനയുടെ കാലില്‍ കെട്ടിവച്ചാണ് ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10