Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NILAMBUR BYE ELECTION| നിലമ്പൂരില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കും; ആര്യാടന്‍ ഷൗക്കത്തിന് എ കെ ആന്റണിയുടെ അനുഗ്രഹം

NILAMBUR BYE ELECTION| നിലമ്പൂരില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കും; ആര്യാടന്‍ ഷൗക്കത്തിന് എ കെ ആന്റണിയുടെ അനുഗ്രഹം
തിരുവനന്തപുരം : നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും മുമ്പ് തിരുവനന്തപുരത്ത് വസതിയിലെത്തിയ ആര്യാടന്‍ ഷൗക്കത്തിന് എ കെ ആന്റണിയുടെ വിജയാശംസകള്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു ഇനിയൊരു മൂന്നാം പിണറായി സര്‍ക്കാര്‍ വരില്ല. തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്നും എകെ ആന്റണി പറഞ്ഞു. കോട്ടയത്ത് പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് ആര്യാടന്‍ ഷൗക്കത്ത് ആന്റണിയെ നേരിട്ടു കാണാനെത്തിയത്. ആന്റണിയുടെ അനുഗ്രഹം വാങ്ങിയ ശേഷം നാമനിര്‍ദ്ദേശപത്രിക നല്‍കണമെന്ന് ആഗ്രഹിച്ചു. അതിനാലാണ് തിരുവനന്തപുരം വരെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പിതൃതുല്യനാണ് തനിക്ക് എ കെ ആന്റണി. നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് പ്രചരണ ലക്ഷ്യമെന്ന് ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നാളെ രാവിലെ 11 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇതോടെ പ്രചാരണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും പ്രചരണത്തിനായി നിലമ്പൂരിലെത്തും

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Save your stories

Sign in