Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മൂന്നാം തരംഗം ഉറപ്പ്, എപ്പോഴെന്ന് പ്രവചിക്കാനാവില്ല; മാനദണ്ഡങ്ങള്‍ കർശനമായും പാലിക്കണമെന്ന് മുന്നറിയിപ്പ്

മൂന്നാം തരംഗം ഉറപ്പ്, എപ്പോഴെന്ന് പ്രവചിക്കാനാവില്ല; മാനദണ്ഡങ്ങള്‍ കർശനമായും പാലിക്കണമെന്ന് മുന്നറിയിപ്പ്
ഹൈദരാബാദ് : കൊവിഡിന്‍റെ മൂന്നാം തരംഗം തീര്‍ച്ചയായും ഉണ്ടാകുമെന്നും പക്ഷേ അത് എപ്പോള്‍ സംഭവിക്കുമെന്നത് പ്രവചനാതീതമാണെന്നും കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്‌.ഐ.ആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ സി മാണ്‍ഡെ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ തെല്ലും വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൊവിഡ് വാക്‌സിനേഷനൊപ്പം തന്നെ സാനിറ്റൈസേഷന്‍, മാസ്‌ക് ധരിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഡോ. മാണ്‍ഡെ വ്യക്തമാക്കി. വാക്‌സിനേഷന്‍ ഗുണകരമാണെന്നതിന് നിരവധി ശാസ്ത്രീയ തെളിവുകളുണ്ട്. കൊവിഡിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ പ്രഹരശേഷിയുള്ളതാണെങ്കിലും  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ പഠിക്കുകയാണെന്നും ഡോ. മാണ്‍ഡെ മാധ്യമങ്ങളോട് പറഞ്ഞു. 'യു.കെ, യൂറോപ്പ്, യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിച്ചു. നമ്മളും ജാഗരൂകരായിരിക്കണം. അടുത്ത തരംഗത്തിന് സാധ്യതയുണ്ട്, പക്ഷേ എപ്പോള്‍, എങ്ങനെ എന്ന് ഇതുവരെ വ്യക്തമല്ല. വൈറസിന്‍റെ ജനിതകമാറ്റം മൂലമോ, കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടരുന്നതില്‍ ജനങ്ങളുടെ അലസതയോ ഇതിന് കാരണമായേക്കാം' - ഡോ. മാണ്‍ഡെ പറഞ്ഞു. വൈറസിന്‍റെ ജനിതക നിരീക്ഷണം അടുത്ത മൂന്ന് വര്‍ഷത്തേക്ക്കൂടി തുടരണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പിന്തുടരണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in