Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Haris Chirakkal| പുതിയ മെഡിക്കല്‍ കോളേജുകള്‍ തട്ടിക്കൂട്ട് സംവിധാനമാകരുത്; ആരോഗ്യവകുപ്പിനെതിരെ ഡോ. ഹാരിസ് ചിറക്കല്‍

Haris Chirakkal| പുതിയ മെഡിക്കല്‍ കോളേജുകള്‍ തട്ടിക്കൂട്ട് സംവിധാനമാകരുത്; ആരോഗ്യവകുപ്പിനെതിരെ ഡോ. ഹാരിസ് ചിറക്കല്‍
തിരുവനന്തപുരം: പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുമ്പോള്‍ ആവശ്യമായ സൗകര്യങ്ങളും ജീവനക്കാരെയും ഉറപ്പാക്കണമെന്ന് ഡോ. ഹാരിസ് ചിറക്കല്‍ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം, തട്ടിക്കൂട്ട് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നും മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ (ഡി.എം.ഇ) ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ മെഡിക്കല്‍ കോളേജുകളിലേക്ക് മറ്റ് കോളേജുകളില്‍ നിന്ന് ഡോക്ടര്‍മാരെയും ജീവനക്കാരെയും മാറ്റുകയല്ല വേണ്ടത്, പകരം പുതിയ നിയമനങ്ങള്‍ നടത്തണം. ഇത് നിലവിലെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കെ.ജി.എം.സി.ടി.എ. (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍) പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഡി.എം.ഇ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Save your stories

Sign in