Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പുതിയ സിനിമ സംഘടന വരുന്നു; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കി

പുതിയ സിനിമ സംഘടന വരുന്നു; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കി
തിരുവനന്തപുരം: മലയാള സിനിമയില്‍ പുതിയ സംഘടന ആരംഭിക്കാന്‍ നീക്കം.പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരില്‍ ബദല്‍ സംഘടന രൂപീകരിക്കാനാണ് ആലോചന. ആഷിഖ് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശേരി, രാജീവ് രവി, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരിക. ഇത് സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കി. ഇക്കാലത്തെ മറ്റു വ്യവസായ മേഖലകളുമായി തുലനം ചെയ്യുമ്പോള്‍ സിനിമാമേഖല പിന്നിലാണെന്നും ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്തവും ഉള്‍ക്കൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു. മലയാള സിനിമാ വ്യവസായത്തെ നവീകരിക്കുക, പുതിയ സിനിമാ സംസ്‌കാരം രൂപീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടനയ്ക്ക് രൂപം നല്‍കുന്നത്. സമത്വം, സഹകരണം, സാമൂഹികനീതി എന്നീ മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുക. തൊഴിലാളികളുടെയും നിര്‍മാതാക്കളുടെയും അവകാശങ്ങള്‍ ഉറപ്പാക്കും. ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ബദലായുള്ള സംഘടനയാകും രൂപീകരിക്കുകയെന്നാണ് വിവരം.

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in