Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു
ന്യൂഡല്‍ഹി : വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ബിൽ നവംബർ 29 ന് പാർലമെന്‍റില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാണ് കൊണ്ടുവരിക. ശൈത്യകാല സമ്മേളനം ആരംഭിക്കുമ്പോൾ കാർഷിക നിയമം പിൻവലിക്കാനുള്ളതടക്കം 26 ബില്ലുകളാണ് കേന്ദ്രം പാർലമെന്‍റില്‍ അവതരിപ്പിക്കുക. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നൽകിയത്. ബിൽ ഈ മാസം 29 ന് പാർലമെന്‍റില്‍ അവതരിപ്പിക്കുമ്പോൾ നിയമങ്ങൾ എന്തുകൊണ്ട് പിൻവലിച്ചുവെന്ന കാരണവും കേന്ദ്ര സർക്കാർ വ്യക്തമാക്കും. ഇതിന് ശേഷം ബിൽ രാഷ്ട്രപതി ഒപ്പു വെയ്ക്കുന്നതോടെ നിയമം റദ്ദാകും. കർഷക പ്രതിഷേധം തുടരുന്നതിനാൽ താങ്ങുവില സംബന്ധിച്ച് മാർഗ നിർദേശങ്ങൾ കൊണ്ടുവരാനാണ് കൃഷി മന്ത്രാലയം ആലോചിക്കുന്നത്. നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദ്ദേശമായോ താങ്ങുവിലയിൽ തീരുമാനം എടുക്കാനാണ് സർക്കാർ നീക്കം. മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളിൽ കേന്ദ്രം പരിഹാരം കാണാതെ സമര പരിപാടികളിൽ നിന്ന് പിന്നോട്ട് പോവില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടികായത്തും പറഞ്ഞു.  

Related articles

See all
Popular News

'ആർക്കാണ് വിദേശ ബന്ധമെന്ന് ജനങ്ങൾ അറിയട്ടെ'; 24 മണിക്കൂറിനുള്ളിൽ രണ്ടാമതും മോദിയെ വെല്ലുവി...

Popular News

മുറസു ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന് മുകളിൽ; കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും യ...

Popular News

റിലയന്‍സ് ഓഹരികളില്‍ വന്‍ കുതിപ്പ്; ഏഷ്യയിലെ ഏറ്റവും സമ്പന്നനായി മുകേഷ് അംബാനി വീണ്ടും

Popular News

'മുഖ്യമന്ത്രി പദവി അത്ര ദുര്‍ബലമല്ല'; രാഷ്ട്രീയ വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കണം...

Save your stories

Sign in