Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചർച്ച പരാജയം ; സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികള്‍

ചർച്ച പരാജയം ; സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികള്‍
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള ഉദ്യോഗസ്ഥതല ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികള്‍ വ്യക്തമാക്കി. എല്‍ജിഎസ്, സിപിഒ ഉദ്യോഗാര്‍ത്ഥികളുമായാണ് ചര്‍ച്ച നടത്തിയത്. ആഭ്യന്തര സെക്രട്ടറി, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരാണ് സമരക്കാരുമായി ചർച്ച നടത്തിയത്. സെക്രട്ടേറിയറ്റില്‍ വെച്ചായിരുന്നു ചർച്ച. ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ ധാരണയായില്ലെന്നും സമരം തുടരുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധി ലയ അറിയിച്ചു. സര്‍ക്കാരില്‍ നിന്നും വ്യക്തമായ ഉത്തരവ് കിട്ടാതെ സമരം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും സമരം തുടരുമെന്നും ലയ വ്യക്തമാക്കി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സും സിപിഓ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Related articles

See all
Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Popular News

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ, 1081 കോടി രൂപ അനുവദിച്ച്‌ സർക്കാർ

Save your stories

Sign in