Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: വാട്സാപ്പ് ഗ്രൂപ്പുകളില്‍ ചോദ്യപേപ്പര്‍ പ്രചരിച്ചെന്ന് പരാതി; അന്വേഷണം കേരളത്തിലേക്കും

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിക്കുന്നു. കേരളത്തിലെ ചില വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി ചോ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: വാട്സാപ്പ് ഗ്രൂപ്പുകളില്‍ ചോദ്യപേപ്പര്‍ പ്രചരിച്ചെന്ന് പരാതി; അന്വേഷണം കേരളത്തിലേക്കും

നീറ്റ്  പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിക്കുന്നു. കേരളത്തിലെ ചില വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി ചോദ്യപേപ്പര്‍ പ്രചരിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ പോലീസിന്റെ പ്രത്യേക സംഘം കേരളത്തിലെത്തി അന്വേഷണം ആരംഭിച്ചു.

2026 മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മുന്‍കൂട്ടി ചോര്‍ന്നുവെന്ന പരാതിയിലാണ് രാജസ്ഥാന്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (SOG) അന്വേഷണം നടത്തുന്നത്. കേരളത്തിലെ ചില മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ് ഗ്രൂപ്പുകളില്‍ ചോദ്യങ്ങള്‍ പ്രചരിച്ചതായാണ് സൂചന. കേരള പോലീസിന്റെ സഹായത്തോടെയാണ് രാജസ്ഥാന്‍ സംഘത്തിന്റെ പരിശോധന.

700 മാര്‍ക്കിന്റെ ചോദ്യപേപ്പറില്‍ 100 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ അടങ്ങിയ അവസാന പേജാണ് ചോര്‍ന്നതെന്ന് സംശയിക്കുന്നു. രാജസ്ഥാനിലെ സിക്കറിലെ ഒരു പ്രമുഖ കോച്ചിങ് സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. ഒരു സ്ഥാപനം തയ്യാറാക്കിയ 400 മാതൃകാ ചോദ്യങ്ങളില്‍ 100 എണ്ണം പരീക്ഷാ പേപ്പറില്‍ അതേപടി വന്നതായും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷയ്ക്ക് മുന്‍പ് തന്നെ ചോദ്യങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ എത്തിയെന്നാണ് വിവരം.

സംഭവത്തില്‍ രാജസ്ഥാനും കേരളത്തിനും പുറമെ മുംബൈയിലേക്കും അന്വേഷണം നീളുന്നുണ്ട്. നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന നിലപാടിലാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. 

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in