Logo
Sat, Aug 01, 2026 • 07:19 AM
LIVE TV
Watch

No business videos available

No Middle East videos available

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജാവലിനില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍; നീരജ് ചോപ്രയ്ക്ക് വെള്ളി, യശ്വീറിന് വെങ്കലം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 01, 2026
1 min read
SHARE:
SAVE: Login to save

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജാവലിനില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍; നീരജ് ചോപ്രയ്ക്ക് വെള്ളി, യശ്വീറിന് വെങ്കലം



ന്യൂഡല്‍ഹി:
2026 ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം നീരജ് ചോപ്രയ്ക്ക് വെള്ളി മെഡല്‍. 85.83 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് രണ്ടാമതെത്താനായത്. മത്സരത്തില്‍ അവിശ്വസനീയ പ്രകടനം പുറത്തെടുത്ത ശ്രീലങ്കന്‍ താരം റുമേഷ് പതിരഗെ (89.75 മീറ്റര്‍) സ്വര്‍ണം നേടി.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ നീരജ് ചോപ്ര നേടുന്ന രണ്ടാമത്തെ മെഡലാണിത്. 2018-ല്‍ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ഗെയിംസില്‍ 86.47 മീറ്റര്‍ എറിഞ്ഞ് നീരജ് സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ 2022-ലെ ബര്‍മിംഗ്ഹാം ഗെയിംസ് പരിക്കിനെ തുടര്‍ന്ന് താരത്തിന് നഷ്ടമായി.

മത്സരത്തിന്റെ തുടക്കത്തില്‍ 80.97 മീറ്റര്‍ എറിഞ്ഞ നീരജ്, തന്റെ രണ്ടാം ശ്രമത്തില്‍ സീസണിലെ മികച്ച പ്രകടനമായ 85.83 മീറ്റര്‍ കണ്ടെത്തി ഒന്നാമതെത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ശ്രമത്തില്‍ ശ്രീലങ്കന്‍ താരം റുമേഷ് പതിരഗെ 89.75 മീറ്റര്‍ ദൂരം കണ്ടെത്തി ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു. പിന്നീട് നടത്തിയ ശ്രമങ്ങളില്‍ നീരജിന് ആ ദൂരം മറികടക്കാനായില്ല. 

ഇതേ മത്സരത്തില്‍ ഇന്ത്യയുടെ യുവതാരം യശ്വീര്‍ സിങ് വെങ്കല മെഡല്‍ സ്വന്തമാക്കി ചരിത്രം കുറിച്ചു. കരിയറിലെ തന്റെ ഏറ്റവും മികച്ച ദൂരമായ 85.41 മീറ്റര്‍ കണ്ടെത്തിയാണ് യശ്വീര്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഒരുമിച്ച് പോഡിയത്തിലെത്തുന്നത് ഇതാദ്യമാണ്. ഫൈനലില്‍ പോരാടിയ മറ്റൊരു ഇന്ത്യന്‍ താരമായ രോഹിത് യാദവ് 81.56 മീറ്ററോടെ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

അതേസമയം, നിലവിലെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവും ബര്‍മിംഗ്ഹാമിലെ ഗെയിംസ് ചാമ്പ്യനുമായ പാകിസ്താന്റെ അര്‍ഷാദ് നദീമിന് വന്‍ നിരാശയാണ് ഫൈനല്‍ സമ്മാനിച്ചത്. ആദ്യ മൂന്ന് റൗണ്ടുകള്‍ക്ക് ശേഷം ആദ്യ എട്ട് സ്ഥാനങ്ങളില്‍ എത്താന്‍ കഴിയാതെ പോയ നദീം ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് മത്സരത്തില്‍ നിന്ന് പുറത്തായി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10