Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; പ്രതികൾക്ക് കുരുക്കായി സഹയാത്രികന്റെ ശബ്ദസന്ദേശം

നെടുമ്പാശ്ശേരി കൂപ്പർ അപകടം; പ്രതികൾക്ക് കുരുക്കായി സഹയാത്രികന്റെ ശബ്ദസന്ദേശം

കൊച്ചി നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന് കൂടുതൽ കുരുക്കായി സഹയാത്രികൻ ജോയലിന്റെ ശബ്ദസന്ദേശം. അപകട ദിവസം രാവിലെ സുഹൃത്തിന് അയച്ച ഒരു മിനിറ്റും 43 സെക്കൻഡും നീണ്ട ഓഡിയോ സന്ദേശത്തിൽ, ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നും വാഹനം അമിത വേഗത്തിലായിരുന്നുവെന്നുമുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട എറണാകുളം ജില്ലാ കോടതി ബുധനാഴ്ച വിധി പറയും.

അപകട ദിവസം രാവിലെ 9:25-നാണ് ജോയൽ സുഹൃത്തിന് ഈ ശബ്ദ സന്ദേശമയച്ചത്. രാത്രി ഒരുമിച്ച് ബാറിൽ കയറി മദ്യപിച്ചുവെന്നും, സുഹൈൽ സജീവ് ഇതിനുമുമ്പും മദ്യപിച്ചിരുന്നുവെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. താനും ബീർ കുടിച്ചിരുന്നുവെന്നും തുടർന്ന് കാർ അമിത വേഗത്തിൽ ഓടിച്ച് സ്കൂട്ടറിലിടിക്കുകയായിരുന്നുവെന്നും ജോയൽ കൂട്ടിച്ചേർക്കുന്നു. അപകടത്തിൽ മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും, തന്നെയും മറ്റൊരു സുഹൃത്തായ അമീനെയും രക്ഷപ്പെടാൻ പറഞ്ഞത് നിനവാണെന്നും ഓഡിയോയിലുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്.

പ്രതികളുടെ രക്ത-മൂത്ര പരിശോധനയിൽ മദ്യപിച്ചതിന്റെ അളവ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനാ ഫലങ്ങളും കാറിന്റെ ഇവന്റ് ഡാറ്റാ റെക്കോർഡർ (EDR) പരിശോധനാ വിവരങ്ങളും വരാനിരിക്കുന്നതേയുള്ളൂ. അതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷന്റെയും കൊല്ലപ്പെട്ട ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകന്റെയും ശക്തമായ വാദം. എന്നാൽ പ്രതികൾ 14 ദിവസത്തിലധികമായി റിമാൻഡിലാണെന്നും, ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായതിനാൽ 19 വയസ്സുകാരെ ഇനിയും ജയിലിൽ അടക്കുന്നത് ശരിയല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

Related articles

See all
Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

നിയമം എല്ലാവര്‍ക്കും ഒരുപോലെ; ചേരാനല്ലൂര്‍ അപകടത്തില്‍ കര്‍ശന നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Popular News

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടി...

Popular News

സര്‍ക്കാരിന്റെ കരുതല്‍; മധുവിന്റെ കുടുംബത്തിന് വീടും സഹോദരിക്ക് ജോലിയും ഉറപ്പുനല്‍കി മുഖ്യ...

Save your stories

Sign in