Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നെടുമ്പോശ്ശേരി വാഹനാപകടം: സുഹൈലിന്റെ സുഹൃത്തും അറസ്റ്റില്‍; അറസ്റ്റിലായത് ആലപ്പുഴ സ്വദേശി

നെടുമ്പോശ്ശേരി വാഹനാപകടം: സുഹൈലിന്റെ സുഹൃത്തും അറസ്റ്റില്‍; അറസ്റ്റിലായത് ആലപ്പുഴ സ്വദേശി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വി.ഐ.പി. റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍, വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. അപകട സമയത്ത് കാറിലുണ്ടായിരുന്ന ഇയാള്‍, സുഹൈലിനെ മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വി.ഐ.പി. റോഡിലെ മൂഴിയാലില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. സ്‌കൂട്ടറിന് പിന്നില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക എന്നിവരാണ് കൊല്ലപ്പെട്ടത്. കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവര്‍ വിമാനത്താവള പ്രദേശം സന്ദര്‍ശിച്ച ശേഷം തൃക്കാക്കരയിലെ താമസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

അപകടമുണ്ടാക്കിയ മിനി കൂപ്പര്‍ ഓടിച്ചിരുന്ന സുഹൈലിനെതിരെ പോലീസ് നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവസമയത്ത് കാറിലുണ്ടായിരുന്നവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. കൂടാതെ, അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെത്തിയതായി പ്രദേശവാസികള്‍ ആരോപിച്ചിട്ടുണ്ട്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; തിരുവനന്തപുരത്ത് ഇന്ന് കെപിസിസിയുടെ 'ജന...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം; ഗ്യാനേഷ് കുമാറിനെ മാറ്റാന്‍ പ...

Popular News

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Save your stories

Sign in