Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈലിന്റെ ലൈസന്‍സ് റദ്ദാക്കും; കൂടെയുണ്ടായിരുന്നവര്‍ക്കെതിരെ പ്രേരണാക്കുറ്റം

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈലിന്റെ ലൈസന്‍സ് റദ്ദാക്കും; കൂടെയുണ്ടായിരുന്നവര്‍ക്കെതിരെ പ്രേരണാക്കുറ്റം

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ ഡ്രൈവര്‍ സുഹൈല്‍ സജീവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. അപകടം സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അപകടസമയത്ത് സുഹൈലിനൊപ്പം മിനി കൂപ്പറില്‍ മറ്റു മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇതില്‍ ഒളിവില്‍ പോയ മറ്റ് രണ്ടുപേര്‍ കൂടി പോലീസ് പിടിയിലായിട്ടുണ്ട്. അപകടത്തിന് മുന്‍പ് ഇവര്‍ ഒരുമിച്ച് വിവിധ ബാറുകളില്‍ കയറി മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. അപകടം നടന്നയുടന്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഗണര്‍ കാറില്‍ കയറിയാണ് സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.

പിടിയിലായ സുഹൃത്തുക്കള്‍ക്കെതിരെ പോലീസ് പ്രേരണാക്കുറ്റം ചുമത്തി. സുഹൈല്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് അറിഞ്ഞിട്ടും തടഞ്ഞില്ലെന്നും, കനത്ത അമിതവേഗത ചോദ്യം ചെയ്യാതെ പ്രോത്സാഹിപ്പിച്ചെന്നുമാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം. പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related articles

See all
Popular News

മാസപ്പടിയില്‍ കേസെടുത്ത് വിജിലന്‍സ്; രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു; ആദ്യ കേസില്‍ പ...

Popular News

സപ്ലൈകോയ്ക്ക് ചരിത്ര വില്‍പ്പന; വിപണി ഇടപെടല്‍ ശക്തമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

Popular News

സി.എം.ആര്‍.എല്‍ അഴിമതിക്കേസ്: വിജിലന്‍സ് ഇന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും; പിണറായിക്കു...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; തിരുവനന്തപുരത്ത് ഇന്ന് കെപിസിസിയുടെ 'ജന...

Save your stories

Sign in