Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

NAVEEN BABU| എസ്‌ഐടി അനേഷണത്തില്‍ തൃപ്തിയില്ല; തുടരന്വേഷണം വേണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

NAVEEN BABU| എസ്‌ഐടി അനേഷണത്തില്‍ തൃപ്തിയില്ല; തുടരന്വേഷണം വേണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യവുമായി കുടുംബം. എസ്‌ഐടി അന്വേഷണം തൃപ്തികരമായിരുന്നില്ല. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെ കുടുംബം ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒന്നും അന്വേഷിച്ചില്ലെന്നും പരാതിയുണ്ട്. ഭാര്യ മഞ്ജുഷ വീണ്ടും കോടതിയില്‍ പോകും. കുറ്റപത്രത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്നും മറ്റ് ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിക്കണമെന്നുമാണ് കുടുംബത്തിന്റെ പരാതി. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. പ്രോസിക്യൂഷന്റെ നിലപാടും കോടതി തേടിയിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് ഈ മാസം 16 ലേക്ക് മാറ്റി. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കലക്ടര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in