Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നവീന്‍ ബാബു ഇഫക്ട്; പി.പി. ദിവ്യ പുറത്ത്; നിലവിലെ പ്രസിഡന്റും അത്ര പോരാ; കണ്ണൂര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

നവീന്‍ ബാബു ഇഫക്ട്; പി.പി. ദിവ്യ പുറത്ത്; നിലവിലെ പ്രസിഡന്റും അത്ര പോരാ; കണ്ണൂര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ ഒഴിവാക്കിയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചത്. എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ദിവ്യയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കേണ്ടതില്ലെന്ന് സി.പി.എം. തീരുമാനിക്കുകയായിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് 16 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. നിലവിലെ വൈസ് പ്രസിഡന്റായ അഡ്വ. ബിനോയ് കുര്യന്‍ പെരളശ്ശേരി ഡിവിഷനില്‍ നിന്ന് മത്സരിക്കും. എസ്.എഫ്.ഐ. മുന്‍ സംസ്ഥാന പ്രസിഡന്റായ കെ. അനുശ്രീയെ പിണറായി ഡിവിഷനില്‍ മത്സരിപ്പിക്കാനും തീരുമാനിച്ചു. അതേസമയം നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ കെ.കെ. രത്‌നകുമാരിക്കും ഇത്തവണ സി.പി.എം. സീറ്റ് നല്‍കിയിട്ടില്ല.

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Save your stories

Sign in