Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചെന്നൈ കവരൈപേട്ടയിൽ ട്രെയിൻ നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചു; 2 കോച്ചുകൾക്ക് തീപിടിച്ചു, 13 കോച്ചുകൾ പാളം തെറ്റി

ചെന്നൈ കവരൈപേട്ടയിൽ ട്രെയിൻ നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചു; 2 കോച്ചുകൾക്ക് തീപിടിച്ചു, 13 കോച്ചുകൾ പാളം തെറ്റി
  ചെന്നൈ: തിരുവള്ളൂവർ ഗുമ്മിടിപൂണ്ടിക്ക് സമീപം കവരൈപ്പേട്ടയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. മൈസുരു – ദർബാംഗ ഭാഗമതി ട്രെയിൻ, ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടം. അപകടത്തിൽ 13 കോച്ചുകൾ പാളം തെറ്റി. 2 കോച്ചുകൾക്ക് തീപിടിച്ചതായാണ് വിവരം. ആളപായമില്ലെന്നാണ് സൂചന. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. രാത്രി 8.27 ഓടെയാണ് അപകടം ഉണ്ടായത്. കവരൈപ്പേട്ടയ്ക്ക് സമീപം ദണ്ഡവാളത്തിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് ഭാഗമതി എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.‌ എന്‍ഡിആര്‍എഫ് സംഘം അപകട സ്ഥലത്തെത്തി. കൂടൂതൽ ആംബുലൻസുകൾ അപകട സ്ഥലത്തേക്ക് എത്തിച്ചു. അപകടത്തില്‍ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ചെന്നൈ - വിജയവാഡ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു.      

Related articles

See all
Popular News

'അമേരിക്ക-പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കും': വിവാദ പ്രസ്താവനയ...

Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Save your stories

Sign in