Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUNNY JOSEPH| എം.വി.ഗോവിന്ദന്‍റെ പരാമര്‍ശം: CPIM ന് കനത്ത തിരിച്ചടിയുണ്ടാക്കും; വൈകിയാണെങ്കിലും എംവി ഗോവിന്ദന്‍ സത്യം സമ്മതിച്ചു-സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH| എം.വി.ഗോവിന്ദന്‍റെ പരാമര്‍ശം: CPIM ന് കനത്ത തിരിച്ചടിയുണ്ടാക്കും; വൈകിയാണെങ്കിലും എംവി ഗോവിന്ദന്‍ സത്യം സമ്മതിച്ചു-സണ്ണി ജോസഫ് എംഎല്‍എ
  എംവി ഗോവിന്ദന്‍റെ വെളിപ്പെടുത്തല്‍ നിലമ്പൂര്‍ തെരെഞ്ഞെടുപ്പില്‍ സിപഐഎമ്മിന് കനത്ത തിരിച്ചടി ഉണ്ടാക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ഗോവിന്ദന്‍ പറഞ്ഞത് സത്യമാണ്. ആര്‍എസ്എസുമായി പരസ്യബന്ധം സിപിഐഎം ഉണ്ടാക്കിയിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ആര്‍ എസ്എസുമായി സിപിഐഎം ബന്ധത്തില്‍ ഏര്‍പ്പെട്ടു. വൈകിയാണെങ്കിലും എംവി ഗോവിന്ദന്‍ സത്യം സമ്മതിച്ചുവെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. എംവി ഗോവിന്ദന്‍റെ ആര്‍എസ്എസ് പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. എം. സ്വരാജ് അതിനെ മറച്ചു വെക്കാനാണ് ശ്രമിച്ചതെങ്കിലും വൈകിയാണെങ്കിലും എംവി ഗോവിന്ദന്‍ സത്യം സമ്മതിച്ചുവന്ന് അദ്ദേഹം പരിഹസിച്ചു. അനിവാര്യമായ ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വിവാദ പരാമര്‍ശം. അത് പറയാന്‍ ഒരു മടിയുമില്ലെന്നും സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞാല്‍ വിവാദമാക്കുന്നത് എന്തിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് സിപിഎം-ആര്‍എസ്എസ് ബന്ധം സംസ്ഥാന സംക്രട്ടറി തുറന്നു സമ്മതിക്കുന്നത്. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം വി ഗോവിന്ദന്റെ തുറന്ന് പറച്ചില്‍. ജമാഅത്തെ ഇസ്ലാമി മുമ്പ് എല്‍ഡിഎഫിന് പിന്തുണച്ചത് അഭിമുഖത്തില്‍ അവതാരകന്‍ ഓര്‍മിപ്പിച്ചപ്പോഴായിരുന്നു പ്രതികരണം.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in