Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവര്‍ണറുടെ 'സവര്‍ക്കര്‍' നിലപാടിനെ ചോദ്യം ചെയ്ത് എം.വി.ഗോവിന്ദന്‍

ഗവര്‍ണറുടെ 'സവര്‍ക്കര്‍' നിലപാടിനെ ചോദ്യം ചെയ്ത് എം.വി.ഗോവിന്ദന്‍
സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ല, ആര് സവര്‍ക്കറെ പുകഴ്ത്തി പറഞ്ഞാലും അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. സവര്‍ക്കറെ പുകഴ്ത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗോവിന്ദന്റെ ഈ പ്രതികരണം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഒരാളാണ് സവര്‍ക്കറെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞാല്‍ അത് നാളത്തെ പത്രത്തില്‍ നിങ്ങള്‍ക്ക് വാര്‍ത്തയാക്കാന്‍ അല്ലേ എന്നുമായിരുന്നു ഗോവിന്ദന്റെ മറുപടി. കാലിക്കറ്റ് സര്‍വ്വലകശാലയിലെ എസ്എഫ്ഐ ബാനറില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അതൃപ്തി അറിയിച്ചിരുന്നു. ചാന്‍സലറെയാണ് വേണ്ടത് സവര്‍ക്കറെയല്ല(We Need Chancellor, Not Savarkar) എന്ന എസ്.എഫ്.ഐ ബാനറിനെതിരെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം. സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യ ശത്രു ആകുന്നതെന്നും എന്ത് ചിന്തയാണിതെന്നും ഗവര്‍ണര്‍ ചോദിച്ചു. ഇതിനെയിരെയാണ് ഗോവിന്ദന്‍ പ്രതികരിച്ചത്.

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Save your stories

Sign in