Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പീഡനഭരണത്തിന് പലിശ സഹിതം മറുപടി നല്‍കി ജനങ്ങള്‍'; യുഡിഎഫ് വിജയം ടീം വര്‍ക്കിന്റെ ഫലമെന്ന് ലീഗ്

'പീഡനഭരണത്തിന് പലിശ സഹിതം മറുപടി നല്‍കി ജനങ്ങള്‍'; യുഡിഎഫ് വിജയം ടീം വര്‍ക്കിന്റെ ഫലമെന്ന് ലീഗ്



മലപ്പുറം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയം കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് മുസ്ലിം ലീഗ് നേതാക്കള്‍. കഴിഞ്ഞ 10 വര്‍ഷം ജനങ്ങളെ പീഡിപ്പിച്ച ഭരണത്തിന് കേരളത്തിലെ വോട്ടര്‍മാര്‍ പലിശ സഹിതം മറുപടി നല്‍കിയിരിക്കുകയാണെന്ന് പാണക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ പ്രതികരിച്ചു.

കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ ഭരണകൂട പീഡനങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ രോഷമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനങ്ങളെ ഉപദ്രവിച്ചവര്‍ക്ക് അവര്‍ തന്നെ പലിശ സഹിതം തിരിച്ചടി നല്‍കി. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയില്‍ ലീഗിന് അര്‍ഹമായ പ്രാതിനിധ്യം പുതിയ മന്ത്രിസഭയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിന്റെ ഒത്തൊരുമിച്ചുള്ള 'ടീം വര്‍ക്കിന്റെ' വിജയമാണിതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ജനങ്ങളെ പീഡിപ്പിച്ചവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മറുപടി വോട്ടര്‍മാര്‍ നല്‍കി. മലപ്പുറം ജില്ലയില്‍ ലീഗ് നേടിയ റെക്കോര്‍ഡ് വിജയത്തില്‍ അദ്ദേഹം പ്രത്യേകം സന്തോഷം രേഖപ്പെടുത്തി. യുഡിഎഫിന്റെ വന്‍ വിജയത്തിന് പിന്നില്‍ പിണറായി വിജയനും വെള്ളാപ്പള്ളി നടേശനുമാണെന്നും അവര്‍ക്ക് പ്രത്യേക നന്ദി അറിയിക്കുന്നുവെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പരിഹാസരൂപേണ പ്രതികരിച്ചു. സര്‍ക്കാരിന്റെ നിലപാടുകള്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യം ഒരുക്കിയെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

Related articles

See all
Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: പതിനേഴുകാരന് ജാമ്യം തുടരും; ജാമ്യത്തെ എതിര്‍ത്തുള്ള ഹര്‍ജികള...

Popular News

ഗ്യാനേഷിന് എതിരായ അന്വേഷണം: വിജിലന്‍സ് എസ് പി ഇമ്മാനുവല്‍ പോളിന് അന്വേഷണ ചുമതല

Save your stories

Sign in