Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മുല്ലപ്പെരിയാറിലെ മരംവെട്ട് : പരിശോധന നടന്നില്ലെന്ന് വനംമന്ത്രി നിയമസഭയില്‍ പറഞ്ഞത് തെറ്റ് ; സർക്കാർ പ്രതിരോധത്തില്‍

മുല്ലപ്പെരിയാറിലെ മരംവെട്ട് : പരിശോധന നടന്നില്ലെന്ന്  വനംമന്ത്രി നിയമസഭയില്‍ പറഞ്ഞത് തെറ്റ് ;  സർക്കാർ പ്രതിരോധത്തില്‍
തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരംമുറിയുമായി ബന്ധപ്പെട്ട് കേരള തമിഴ്നാട് സംയുക്ത പരിശോധന നടന്നില്ലെന്ന വനംമന്ത്രിയുടെ വാദം തെറ്റ്.കേരള തമിഴ്നാട് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെന്ന് സ്ഥിരീകരിച്ചു.  പ്രസ്താവന തിരുത്തുന്നതിനായി സ്പീക്കർക്ക് നോട്ട് നൽകി. മരം മുറിക്ക് അനുമതി ഉത്തരവുമായി ബന്ധം ഇല്ലെന്ന് വിശദീകരണം നൽകാൻ ആണ് സർക്കാർ ശ്രമം. എന്നാൽ സംയുക്ത പരിശോധന നടന്നുവെന്ന സർക്കാർ തിരുത്ത് പ്രതിപക്ഷം ആയുധമാക്കും. സംയുക്ത പരിശോധന നടത്തിയ ശേഷം ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥനെ മാത്രം എങ്ങനെ കുറ്റപെടുത്തും എന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുക. സർക്കാർ കൂടി അറിഞ്ഞല്ലാതെ മരംമുറിക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറക്കാനാകില്ലെന്ന നിലപാടിലാണ് തുടക്കം മുതൽ പ്രതിപക്ഷം. സംയുക്ത പരിശോധനക്ക് ശേഷമാണ് മരംമുറി ഉത്തരവ് എന്നതിനാൽ ഒന്നും അറിഞ്ഞില്ലെന്ന സർക്കാർ വാദം കളവാണെന്നും പ്രതിപക്ഷം പറയുന്നു. മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്നാട് നൽകിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരി​ഗണനയിലാണ്. മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.  

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Save your stories

Sign in