Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുകേഷ് സിപിഎം സമ്മേളന നഗരിയിലെത്തി, അസാന്നിദ്ധ്യം വിവാദമാക്കിയതിന് മാദ്ധ്യമങ്ങള്‍ക്ക് പഴി

മുകേഷ് സിപിഎം സമ്മേളന നഗരിയിലെത്തി, അസാന്നിദ്ധ്യം വിവാദമാക്കിയതിന് മാദ്ധ്യമങ്ങള്‍ക്ക് പഴി
മുകേഷ് എങ്ങും പോയിട്ടില്ല. കൊല്ലത്തു തന്നെയുണ്ട് എംഎല്‍എ. ഒടുവില്‍ ജാള്യത മറയ്ക്കുവാനും മുഖം രക്ഷിക്കുവാനും മുകേഷിനെ സിപിഎം സമ്മേളന നഗറിലെത്തിച്ചു.ലൈംഗിക ആരോപണ കേസില്‍ പ്രതിയായ എം.മുകേഷ് എംഎല്‍എയെ സമ്മേളനത്തില്‍ നിന്ന് സിപിഎം മാറ്റിനിര്‍ത്തിയിരിന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ക്ഷുഭിതനായി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്നാണ് പാര്‍ട്ടി വേദികളില്‍ നിന്ന് സിപിഎം മാറ്റി നിര്‍ത്തിയിരിക്കുന്ന മുകേഷിന് സമ്മേളന നഗറില്‍ വന്നു പോകുന്നതിന് പാര്‍ട്ടി അനുമതി നല്‍കിയത്. എന്നാല്‍ തന്റെ അസാന്നിദ്ധ്യം വിവാദമാക്കിയതിന് മാദ്ധ്യമങ്ങള്‍ക്കാണ് മുകേഷിന്റെ പഴി. തൊഴില്‍പരമായ തിരക്കുകളില്‍ താന്‍ സ്ഥലത്തില്ലാത്തതിനാലാണ് സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും താന്‍ പ്രതിനിധി അല്ലാത്തതിനാല്‍ സമ്മേളനത്തില്‍ കാര്യമായ റോള്‍ ഇല്ലെന്നും മുകേഷ് പറഞ്ഞു. രണ്ടു ദിവസം ഇല്ലായിരുന്നു. മാധ്യമങ്ങളുടെ കരുതലിനും സ്‌നേഹത്തിനും നന്ദി അറിയിക്കുന്നു. ഞാന്‍ മെമ്പര്‍ അല്ല. അതിന്റെതായ പരിമിതികള്‍ ഉണ്ട്. അതുകൊണ്ടാണ് വരാഞ്ഞത്. അടുത്ത മാസം എംഎല്‍എ മാരുടെ ടൂര്‍ ഉണ്ട് ആ സമയത്തും കണ്ടില്ല എന്ന് പറയരുത്. ഇത്രയും ഗംഭീരമായ സമ്മേളനം നടക്കുന്നതിന് കൊല്ലത്തിന് അഭിമാനിക്കാമെന്നും എം മുകേഷ് എംഎല്‍എ പ്രതികരിച്ചു

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Save your stories

Sign in