Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

റിലയന്‍സ് ഓഹരികളില്‍ വന്‍ കുതിപ്പ്; ഏഷ്യയിലെ ഏറ്റവും സമ്പന്നനായി മുകേഷ് അംബാനി വീണ്ടും

റിലയന്‍സ് ഓഹരികളില്‍ വന്‍ കുതിപ്പ്; ഏഷ്യയിലെ ഏറ്റവും സമ്പന്നനായി മുകേഷ് അംബാനി വീണ്ടും

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. പ്രമുഖ ഇന്റര്‍നെറ്റ് ടെക്നോളജി കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ സഹസ്ഥാപകന്‍ ഷാങ് യിമിങ്ങിനെ പിന്തള്ളിയാണ് അംബാനി ഈ നേട്ടം കൈവരിച്ചത്.

ഫോബ്സിന്റെ റിയല്‍-ടൈം ബില്യണയേഴ്സ് പട്ടിക പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി മൂല്യം 10.5 ശതമാനം വര്‍ധിച്ച് 8,880 കോടി ഡോളറായി ഉയര്‍ന്നു. നിലവില്‍ ആഗോളതലത്തിലെ ധനികരുടെ പട്ടികയില്‍ അദ്ദേഹം 22-ാം സ്ഥാനത്താണുള്ളത്. 8,400 കോടി ഡോളര്‍ ആസ്തിയുള്ള ഷാങ് യിമിങ്ങ് 25-ാം സ്ഥാനത്തും, 8,010 കോടി ഡോളര്‍ ആസ്തിയുള്ള അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 26-ാം സ്ഥാനത്തുമാണ്.

തിങ്കളാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയിലുണ്ടായ 12 ശതമാനത്തോളം വരുന്ന കുതിപ്പാണ് മുകേഷ് അംബാനിയുടെ ആസ്തിയില്‍ വലിയ വര്‍ധന ഉണ്ടാക്കിയത്. ഇത് കമ്പനിയുടെ വിപണി മൂല്യത്തില്‍ 1,900 കോടി ഡോളറിലധികം വര്‍ധനയ്ക്ക് കാരണമായി. സെപ്റ്റംബര്‍ പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്. കമ്പനിയുടെ അറ്റാദായത്തില്‍ 34 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം അറ്റാദായം 29,550 കോടി രൂപയായാണ് ഉയര്‍ന്നത്.

Related articles

See all
Popular News

'മുഖ്യമന്ത്രി പദവി അത്ര ദുര്‍ബലമല്ല'; രാഷ്ട്രീയ വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കണം...

Popular News

എസ്‌ഐആര്‍: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണത്ത...

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ഇന്ത്യക്കാര്‍ക്ക് ആശ്വാസം; യുകെ കുടിയേറ്റ നിയമത്തില്‍ ഇളവ്

Save your stories

Sign in