Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഷംസീറിന്‍റെ ഭാര്യയുടെ നിയമന നീക്കം ; പരാതിയില്‍ ഇടപെട്ട് ഗവർണർ, വിസിയോട് വിശദീകരണം തേടി

ഷംസീറിന്‍റെ ഭാര്യയുടെ നിയമന നീക്കം ; പരാതിയില്‍ ഇടപെട്ട് ഗവർണർ, വിസിയോട് വിശദീകരണം തേടി
എ.എന്‍ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാന്‍ ഉള്ള നീക്കത്തിനെതിരായ പരാതിയില്‍ ഇടപെട്ട് ഗവർണർ. കണ്ണൂർ സർവകലാശാല വിസിയോട് വിശദീകരണം തേടി. കണ്ണൂർ യൂണിവേഴ്സിറ്റി എച്ച്ആര്‍ഡി സെന്‍ററില്‍ അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിനാണ് നീക്കം നടക്കുന്നത്. മറ്റൊരു യൂണിവേഴ്സിറ്റിയിലും എച്ച്ആര്‍ഡി സെന്‍ററില്‍ അസി. പ്രൊഫസർ തസ്തികയില്ല. അഭിമുഖത്തിലേക്കുള്ള ഷോർട്ട് ലിസ്റ്റില്‍ ഷംസീറിന്‍റെ ഭാര്യ സഹ്‍ലയും ഇടം പിടിച്ചിട്ടുണ്ട്. ഷോർട്ട് ലിസ്റ്റില്‍ 30 പേരെ ഉള്‍പ്പെടുത്തിയത് സഹ്‍ലയെ പരിഗണിക്കാനെന്നാണ് പരാതി. 2020 ജൂണില്‍ വിളിച്ച തസ്തികയിലേക്കായി അഭിമുഖം നിശ്ചയിച്ചത് ഒരാഴ്ച മുമ്പാണ്. ഈ മാസം 9ാം തീയതിയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിന് ഇന്ന് ഹാജരാകണമെന്ന് കാണിച്ച് കത്ത് വരുന്നത്. കേരളത്തിലെ മറ്റ് യൂണിവേഴ്സിറ്റികളിലെ എച്ച് ആര്‍ഡി സെന്‍ററുകളിലൊന്നും തന്നെ അസിസ്റ്റന്‍റ് പ്രൊഫസര്‍ എന്ന തസ്തികയില്ല. മറ്റ് യൂണിവേഴ്സിറ്റികളിലില്ലാത്ത ഒരു തസ്തിക കഴിഞ്ഞ വര്‍ഷം അനുവദിച്ച് അതിലേക്ക് അഭിമുഖത്തിന് അപേക്ഷ ക്ഷണിക്കുകയാണ് ചെയ്തതെന്ന് വ്യക്തം. നിലവിലുള്ള ഒരു പോസ്റ്റിലേക്ക് 30 പേരെയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു പോസ്റ്റിലേക്ക് 10 പേരെയാണ് സാധാരണ ഇത്തരം നിയമനങ്ങളില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാറുള്ളത്. ഇത് യോഗ്യതാ റാങ്കിംഗില്‍ താഴെയുള്ള സഹ്‍ലയെ കൂടി ഉള്‍പ്പെടുത്താനാണ് എന്ന സംശയമാണ് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ട് വെക്കുന്നത്. നിയമനം നിർത്തിവെക്കണമെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ നല്‍കിയ പരാതിയിലാണ് ഗവർണർ വിശദീകരണം തേടിയിരിക്കുന്നത്.

Related articles

See all
Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Save your stories

Sign in