Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആദിവാസികളുടെ വീട് നിർമ്മാണം തടസ്സപ്പെടുത്തിയ പി.വി അൻവർ എം.എൽ.എക്കെതിരെ കുരുക്ക് മുറുകുന്നു

ആദിവാസികളുടെ വീട് നിർമ്മാണം തടസ്സപ്പെടുത്തിയ പി.വി അൻവർ എം.എൽ.എക്കെതിരെ കുരുക്ക് മുറുകുന്നു
ആദിവാസികളുടെ വീട് നിർമ്മാണം തടസ്സപ്പെടുത്തിയ പി.വി അൻവർ എം.എൽ.എക്കെതിരെ കുരുക്ക് മുറുകുന്നു. അൻവറിനെതിരെ ആദിവാസികൾക്കെതിരെയുള്ള അതിക്രമത്തിനുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസ്. അൻവർ-കളക്ടർ തർക്കത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലീം ലീഗും ആവശ്യപ്പെട്ടു. പി വി അൻവർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂരിൽ നാളെ കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുകയാണ്. നിലമ്പൂരിൽ ആദിവാസികൾക്കുള്ള വീട് നിർമാണം തടസ്സപ്പെടുത്തിയ പി.വി അൻവർ എംഎൽഎക്കെതിരെ ആദിവാസി അതിക്രമങ്ങൾക്കെതിരെയുള്ള വകുപ്പുകൾ ചുമത്തി കേസടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രളയ ദുരന്തത്തെ പോലും വ്യക്തിപരമായ സാമ്പത്തിക ലാഭത്തോടെ സമീപിക്കുന്ന പി.വി അൻവറിന്‍റെ സമീപനത്തെ കുറിച്ച് സിപിഎം നിലപാട് വ്യക്തമാക്കണമെന്നും. ഡിസിസി പ്രസിഡന്‍റ് അഡ്വ വി.വി പ്രകാശ് പറഞ്ഞു. പി.വി അൻവറും കളക്ടറും തമ്മിലുള്ള വിഷയത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലിംലീഗും ആവശ്യപ്പെട്ടു. എം എൽ എ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നാളെ നിലമ്പൂരിൽ ജനകീയ മാർച്ച് നടത്തുന്നുണ്ട്. നേരത്തെ തന്നെ സിപിഐ-പി.വി അൻവറിനെതിരെ രംഗത്ത് വന്നിരുന്നു. ഏതായാലും അൻവറിനെതിരെ ഇടക്കിടെ ഉണ്ടാകുന്ന വിവാദങ്ങൾ പാർട്ടിക്കും മുന്നണിക്കും വലിയ തലവേദനയായി മാറിയിട്ടുണ്ട്.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണം ; ആന്റോ അഗസ്റ്റിൻ പൊലീസിന് മുന്നിൽ ഹാജരായി

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Save your stories

Sign in