കൊവിഡ് വ്യാപനം : സംസ്ഥാനത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണം
Jaihind TV News Report
Jaihind TV Web Desk
April 27, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : കൊവിഡ് വ്യാപന നിയന്ത്രണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും ക്ലബ്ബുകളും വിനോദപാർക്കുകളും ബാറുകളും ബെവ്കോ വില്പനശാലകളും അടച്ചിടും. ആരാധനാലയങ്ങളിലും വിവാഹച്ചടങ്ങിലും 50 പേർക്ക് മാത്രമാകും പ്രവേശന അനുമതി. മരണാനന്തര ചടങ്ങിൽ പരമാവധി 20 പേർക്കാണ് പ്രവേശനം.
വാരാന്ത്യ നിയന്ത്രണം തുടരും. കടകൾ രാത്രി ഏഴരവരെ മാത്രം. ഹോട്ടലുകളിൽ രാത്രി 9 വരെ പാഴ്സലുകൾ അനുവദിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. എറണാകുളം ജില്ലയിൽ അതിഥി തൊഴിലാളികൾക്കായി കൺട്രോൾ റൂം തുറന്നു. അതിഥി തൊഴിലാളികൾ അവരുടെ നിലവിലുള്ള ഇടങ്ങളിൽ തുടരണമെന്നു൦ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10