Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കാലവര്‍ഷം കേരളത്തില്‍; പ്രതീക്ഷിച്ചതിനും എട്ട് ദിവസം മുന്‍പേ; ഇത്ര നേരത്തെ എത്തുന്നത് 16 വര്‍ഷങ്ങള്‍ക്കു ശേഷം

കാലവര്‍ഷം കേരളത്തില്‍; പ്രതീക്ഷിച്ചതിനും എട്ട് ദിവസം മുന്‍പേ; ഇത്ര നേരത്തെ എത്തുന്നത് 16 വര്‍ഷങ്ങള്‍ക്കു ശേഷം
കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷം ഇത്ര നേരത്തെ എത്തുന്നത് 16 വര്‍ഷത്തിന് ശേഷമാണെന്ന പ്രത്യേകത കൂടിയുണ്ട്. സാധാരണ ജൂണ്‍ ഒന്നിനാണ് കാലാവര്‍ഷം കേരളത്തില്‍ എത്തുക. എന്നാല്‍ ഈ വര്‍ഷം ഒരാഴ്ച മുമ്പേ കാലവര്‍ഷം കേരളത്തില്‍ എത്തി. സംസ്ഥാനത്ത് അവസാനമായി ഇത്രയും നേരത്തെ കാലവര്‍ഷം എത്തിയത് 2009 ല്‍ ആയിരുന്നു. അന്ന്് മെയ് 23 നാണ് മഴയെത്തിയത്. വൈകിയെത്തിയതിന്റെ റെക്കോര്‍ഡ് 1972 ല്‍ ആയിരുന്നു. അന്ന് ജൂണ്‍ 18 നാണ് കാലവര്‍ഷം ആരംഭിച്ചത്. നിലവിലെ മഴ മുന്നറിയിപ്പ് പ്രകാരം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. അതിനിടെ, തിരുവനന്തപുരത്ത് ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related articles

See all
Popular News

കോടിയേരിയെ മറന്നു; അനുസ്മരണ ചടങ്ങുകളില്‍ പിണറായിയും ഗോവിന്ദനും എത്തില്ല; കുടുംബത്തിന് അതൃപ...

Popular News

യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്ഐ സംഘര്‍ഷം: കേസെടുത്ത് മ്യൂസിയം പോലീസ്

Popular News

തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമണം: ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ക്കായി തെരച്ചില്‍ ഊ...

Popular News

വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ വഴി സാമ്പത്തിക തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

Save your stories

Sign in