Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാലവര്‍ഷം ഇന്ന് കേരള തീരത്ത്; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എ...

കാലവര്‍ഷം ഇന്ന് കേരള തീരത്ത്; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. തെക്കന്‍ കേരള തീരത്തിന് സമീപമുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവില്‍ കര്‍ണാടക തീരത്തിന് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലും മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇവയുടെ സ്വാധീനഫലമായി ജൂണ്‍ 7 വരെ കേരളത്തിലും മാഹിയിലും ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വരുന്ന മണിക്കൂറുകളില്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ്, തമിഴ്നാട്, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവടങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കാന്‍ അനുകൂല സാഹചര്യമാണുള്ളത്.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് തെക്കന്‍-മധ്യ ജില്ലകളില്‍ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍) ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി ആറ് വടക്കന്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടായിരിക്കും. എന്നാല്‍ നാളെയോടെ (വെള്ളിയാഴ്ച) മഴ വടക്കന്‍ ജില്ലകളിലേക്ക് കേന്ദ്രീകരിക്കും. നാളെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, ബാക്കി 7 തെക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും.

മോശം കാലാവസ്ഥയും ശക്തമായ കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 7-ാം തീയതി വരെ ഒരുകാരണവശാലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും, ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Save your stories

Sign in