Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുഴൽപ്പണം : ആർ.എസ്.എസ്-ബി.ജെ.പി ബന്ധം സ്ഥീരീകരിച്ച് പൊലീസ്

കുഴൽപ്പണം : ആർ.എസ്.എസ്-ബി.ജെ.പി ബന്ധം സ്ഥീരീകരിച്ച് പൊലീസ്
തൃശൂർ : കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവർന്ന സംഭവത്തിൽ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ആർഎസ്എസ്-ബിജെപി നേതാക്കളുടെ ബന്ധം സ്ഥിരീകരിച്ച് പൊലീസ്. പണം കൈമാറിയ ധർമ്മരാജൻ ആർഎസ്എസ് പ്രവർത്തകനാണെന്ന് അന്വേഷണ ചുമതലയുള്ള തൃശൂർ എസ്.പി, ജി പൂങ്കുഴലി പറഞ്ഞു. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് പണം കൊണ്ടുവരുന്നതിന്‍റെ ചുമതല ധർമ്മരാജനായിരുന്നു. ഇയാൾക്ക് പണം കൈമാറിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്ന് വ്യക്തമായതായും പൊലീസ് വെളിപ്പെടുത്തി.  ഇയാളെ പൊലീസ് ചോദ്യം ചെയ്തു. ധർമ്മരാജനുമായി ബിസിനസ് ബന്ധമാണുള്ളതെന്ന് സുനിൽ മൊഴി നൽകി. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പൊലീസ് നിർദേശം നൽകി. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ധർമ്മരാജന്‍റെ ഡ്രൈവറാണ് കൊടകര പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് സ്വദേശിയും വ്യവസായിയുമായ ധർമ്മരാജന് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി.  കേസിലെ ഒരു പ്രതികൂടി പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. വെളയനാട് സ്വദേശി ഷുക്കൂറാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കേസിലെ പ്രധാന പ്രതികളെല്ലാം ഒളിവിലാണ്. ഇവർക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Related articles

See all
Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Save your stories

Sign in