കള്ളപ്പണം വെളുപ്പിക്കൽ കേസ് : ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
Jaihind TV News Report
Jaihind TV Web Desk
June 09, 2021
1 min read
•
Updated: June 19, 2026
ബംഗളുരു : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഇഡിയുടെ മറുപടി വാദമാണ് ഇന്ന് നടക്കുക.
ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ജൂൺ രണ്ടിന് കേസ് പരിഗണിച്ചപ്പോഴും കോടതി അംഗീകരിച്ചിരുന്നില്ല. ബിനീഷിന്‍റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ബിനീഷിന്‍റെ അക്കൗണ്ടിലേക്ക് മുഹമ്മദ് അനൂപ് പണം നിക്ഷേപിച്ചിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. പണം പച്ചക്കറി, മത്സ്യ വ്യാപാരത്തിലൂടെയാണ് ലഭിച്ചതെന്നായിരുന്നു വിശദീകരണം. എന്നാല്‍ കോടതി ജാമ്യം അനുവദിച്ചില്ല.
ബിനീഷിന്‍റെ വാദങ്ങളിലുള്ള മറുവാദമാണ് ഇന്ന് നടക്കുന്നത്. ഇതിന് ശേഷം ജാമ്യാപേക്ഷ സംബന്ധിച്ച് കോടതി തീരുമാനം അറിയിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10