Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അദാനിയില്‍ മോദിക്ക് പേടി, ആരോപണം വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍': രാഹുല്‍ ഗാന്ധി

'അദാനിയില്‍ മോദിക്ക് പേടി, ആരോപണം വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍': രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി. അദാനി വിഷയത്തിൽ മോദിക്ക് പേടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും പ്രധാനമന്ത്രി മറുപടി നൽകിയില്ല. തനിക്കെതിരായ ആരോപണം അദാനി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നാലു മന്ത്രിമാര്‍ തനിക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്. അവർക്ക് മറുപടി നല്‍കുക തന്‍റെ അവകാശമാണ്. വെള്ളിയാഴ്ച ലോക്സഭയിൽ സംസാരിക്കാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ലണ്ടൻ പര്യടനത്തിനിടെയാണ് കേന്ദ്രസർക്കാരിനെയും നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധി വിമർശിച്ചത്. ഇന്ത്യൻ പാർലമെന്‍റിൽ പ്രതിപക്ഷ ശബ്ദത്തെ മൈക്ക് ഓഫ് ചെയ്ത് സർക്കാർ നേരിടുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥിതിയെ തകർക്കുന്ന സമീപനങ്ങളാണ് സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നത്. പ്രതിപക്ഷ പാർട്ടികളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നുവെന്നും ബ്രിട്ടീഷ് എംപിമാർക്ക് മുന്നിൽ രാഹുൽ തുറന്നടിച്ചു. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in