Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗം ; ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമർശം മനഃപൂർവം : എം.എം ഹസന്‍

സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗം ; ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമർശം മനഃപൂർവം : എം.എം ഹസന്‍
  കോട്ടയം : ലൗ ജിഹാദ് സംബന്ധിച്ച ജോസ് കെ മാണിയുടെ പരാമര്‍ശം മനഃപൂര്‍വമെന്ന് യുഡിഎഫ് കണ്‍വീനർ എംഎം ഹസന്‍. ഭാവിയില്‍ ബിജെപിയോട് അടുക്കാന്‍ പാലം വലിക്കുകയാണ് ജോസ് കെ മാണി ചെയ്തത്. മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ സര്‍ക്കാരിനുള്ള പ്രത്യുപകാരമെന്നും ഹസന്‍ കോട്ടയത്ത് പറഞ്ഞു. ലൗ ജിഹാദ് സംബന്ധിച്ച് കഴിഞ്ഞ ദിവസം ജോസ് കെ മാണി നടത്തിയ പരാമര്‍ശം അബദ്ധമല്ല മനപൂര്‍വമാണ്. ഭാവിയില്‍ ബിജെപിയോട് അടുക്കാന്‍ ഒരു പാലം വലിക്കുകയാണ് ജോസ് കെ മാണി ചെയ്തത്. പിണറായിയും കാനവും ചെവിക്ക് പിടിച്ചപ്പോള്‍ അദ്ദേഹം തിരുത്തുകയാണ് ചെയ്തതെന്നും ഹസന്‍ പറഞ്ഞു. കേരളത്തില്‍ ലൗവ് ജിഹാദ് എന്നൊന്നില്ല. ഇത് ബിജെപിയുടെ പ്രചരണം മാത്രമാണ്. ഈ വിഷയത്തില്‍ ക്രൈസ്തവ സഭാധ്യക്ഷന്‍മാരുടെ ആശങ്കകള്‍ അകറ്റുമെന്ന് അവരുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു. സര്‍വേ ഫലങ്ങള്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഉപകാരങ്ങള്‍ക്കുള്ള പ്രത്യുപകാരമാണ്. സര്‍ക്കാരിന് അനുകൂലമായ സര്‍വേകള്‍ നടത്തി കൗശലക്കാരനായ കൈനോട്ടക്കാരന്‍റെ വേഷമണിയുകയാണ് മാധ്യമങ്ങളെന്നും ഹസന്‍ ആരോപിച്ചു. സര്‍വേ ഫലങ്ങള്‍ വന്നതോടെ യുഡിഎഫ് ക്യാമ്പുകളില്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായെന്നും തെരഞ്ഞെടുപ്പ് അടുക്കുന്തോറും യുഡിഎഫിന് കൂടുതല്‍ അനുകൂലമായ തരംഗമാണ് കാണാന്‍ കഴിയുന്നതെന്നും ഹസന്‍ പറഞ്ഞു.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Save your stories

Sign in