Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പ്രതിശ്രുതവരനെ കാണാതായിട്ട് 3 ദിവസം; അന്വേഷണത്തിന് വേഗം പോരെന്ന് ബന്ധുക്കള്‍

പ്രതിശ്രുതവരനെ കാണാതായിട്ട് 3 ദിവസം; അന്വേഷണത്തിന് വേഗം പോരെന്ന് ബന്ധുക്കള്‍
  മലപ്പുറം: പള്ളിപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് പരാതി. ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാന്‍ പാലക്കാട് പോയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സുഹൃത്ത് പറഞ്ഞുള്ള അറിവേ ഉള്ളൂവെന്നാണ് സഹോദരി പറഞ്ഞത്. യുവാവിലെ കാണാതായതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്കടക്കം ബന്ധുക്കള്‍ പരാതി നല്‍കി. എന്നാല്‍ അന്വേഷണത്തിന് വേഗം പോരെന്നും ബന്ധുക്കള്‍ പരാതി പറയുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ അമ്മയുടെ കൈയില്‍ നിന്ന് അഞ്ഞൂറു രൂപയും വാങ്ങി കല്ല്യാണ ആവശ്യത്തിന് പണം സംഘടിപ്പിക്കാന്‍ പാലക്കാടേക്ക് പോയതാണ് വിഷ്ണു. പാലക്കാട് കഞ്ചിക്കോടാണ് വിഷ്ണു ജോലി ചെയ്യുന്നത്. സുഹൃത്തിന്റെ കൈയ്യില്‍ നിന്ന് ഒരു ലക്ഷം രൂപ ലഭിച്ചതായി വിഷ്ണുജിത്ത് കടുംബത്തെ അറിയിച്ചിരുന്നു. അന്ന് വരുന്നില്ലെന്നും പാലക്കാടുള്ള ബന്ധുവീട്ടില്‍ തങ്ങുന്നെന്നുമാണ് അറിയിച്ചത്. എന്നാല്‍ അന്ന് എട്ടുമണിയോടെ ഫോണ്‍ സ്വിച്ച്ഡ്ഓഫായി. ബന്ധുവീട്ടില്‍ വിളിച്ചന്വേഷിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ല. വിഷ്ണുവിനെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. വിഷ്ണു പോയ സ്ഥലങ്ങളിലെല്ലാം പൊലീസിനൊപ്പം ബന്ധുക്കള്‍ പോയി നോക്കി. ഇന്നായിരുന്നു വിഷ്ണുജിത്തിന്റെ കല്യാണം നിശ്ചയിച്ചിരുന്നത്. ഇന്നും വിഷ്ണു തിരികെ വീട്ടിലെത്താതായതോടെയാണ് ബന്ധുക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.  

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in