Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഏലപ്പാറയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടത്തി.

ഏലപ്പാറയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടത്തി.
ഇടുക്കി : ഏലപ്പാറയില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കട്ടപ്പനയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇപ്പോള്‍ ഇവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനിലുണ്ട്. കുട്ടികള്‍ എവിടേക്കാണ് പോയതെന്നതടക്കമുള്ള കാര്യങ്ങള്‍ ചോദിച്ചു വരികയാണ്. ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച്ചയാണ് ഏലപ്പാറ സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ചപ്പാത്ത് അമ്പലാണപുരം ജയിംസിന്‍റെ മകള്‍ അര്‍ച്ചന  (16), ഉപ്പുതറ പൊരി കണ്ണി പുതുമനയില്‍ രാമചന്ദ്രന്‍റെ മകള്‍ അഹല്യ (15) എന്നിവരെ കാണാതായത്. ഏലപ്പാറ ഗവ. സ്‌കൂളിലെ ഒന്‍പതും പത്തും ക്ലാസ് വിദ്യാര്‍ഥികലാണ് ഇരുവരും. രാവിലെ സ്‌കൂളിലെത്താതിരുന്നതിനെ തുടര്‍ന്ന് ക്ലാസ് ടീച്ചര്‍ വീട്ടില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടികള്‍ സ്‌കൂളിലേക്ക് പുറപ്പെട്ടതായി മനസിലാക്കിയത്. തുടര്‍ന്ന് വിവരം പീരുമേട് പൊലീസിനെ അറിയിക്കുകയായിരുന്നു.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in