Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘അഞ്ചുലക്ഷത്തിനുമേല്‍ അധിക വോട്ടുകള്‍’; മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ പൊരുത്തക്കേട്; റിപ്പോർട്ട് പുറത്ത്

‘അഞ്ചുലക്ഷത്തിനുമേല്‍ അധിക വോട്ടുകള്‍’; മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ പൊരുത്തക്കേട്; റിപ്പോർട്ട് പുറത്ത്
  ഡൽഹി: നവംബ‍ർ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ പൊരുത്തക്കേടെന്ന് റിപ്പോർട്ട്. വോട്ടര്‍ ഡാറ്റയുടെ വിശകലനത്തിലാണ് എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മിലുള്ള പൊരുത്തക്കേട് വെളിപ്പെടുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കു പ്രകാരം, ആകെ പോള്‍ ചെയ്ത 64,088,195 വോട്ടുകളായിരുന്നു. 66.05% ആയിരുന്നു അന്തിമ വോട്ടിംഗ് ശതമാനം. എന്നാല്‍ മൊത്തം എണ്ണിയ വോട്ടുകളാകട്ടെ 64,592,508. മൊത്തം പോള്‍ ചെയ്ത വോട്ടുകളെക്കാള്‍ 504,313 വോട്ടുകള്‍ അധികം. സംസ്ഥാനത്ത് മൊത്തം എണ്ണിയ വോട്ടുകളിലാണ് 5,04,313 വോട്ടുകളുടെ വ്യത്യാസം വന്നിരിക്കുന്നത്. ദി വയറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. എട്ട് മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളെക്കാള്‍ കുറവാണ് എണ്ണിയത്. ബാക്കി 280 മണ്ഡലങ്ങളിലാകട്ടെ ആകെ പോള്‍ ചെയ്തിനേക്കാള്‍ കൂടുതല്‍ വോട്ടുകളാണ് എണ്ണിയ വോട്ടുകളുടെ കണക്ക്. അഷ്തി മണ്ഡലത്തില്‍ ആകെ പോള്‍ ചെയതതിനേക്കാള്‍ 4,538 അധികം വോട്ടുകള്‍ എണ്ണിയപ്പോള്‍ ഒസ്മാനബാദ് മണ്ഡലത്തില്‍ അധികമായി വന്നത് 4,155 വോട്ടുകളായിരുന്നു. ഈ വര്‍ഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ഇത്തരം ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പോളിംഗ് സ്‌റ്റേഷനുകളില്‍ സൂക്ഷിക്കുന്ന 17 സി ഫോമില്‍ ആകെ വോട്ടര്‍മാരുടെ എണ്ണവും ആകെ പോള്‍ ചെയ്ത വോട്ടുകളും സൂക്ഷിക്കാറുണ്ട്. ഈ ഫോമിലെ കണക്ക് വ്യത്യാസമായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമാക്കിയത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന പൊരുത്തക്കേടുകൾ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഡാറ്റ സുതാര്യതയുടെയും കൃത്യതയും സംബന്ധിച്ച ച‍ർച്ചകൾ വീണ്ടും ഉയർ‌ത്തിയിരിക്കുകയാണ്. വ്യക്തത തേടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും പ്രതികരിക്കുന്ന മുറയ്ക്ക് വിവരങ്ങൾ പങ്കുവെയ്ക്കുമെന്നും വയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related articles

See all
Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in