Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചുഴലിക്കാറ്റില്‍ നശിച്ച വിളകള്‍ സൗജന്യമായി റീപ്ലാന്റ് ചെയ്യും; കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്

ചുഴലിക്കാറ്റില്‍ നശിച്ച വിളകള്‍ സൗജന്യമായി റീപ്ലാന്റ് ചെയ്യും; കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്

കോഴിക്കോട്: വേനല്‍മഴയെത്തുടര്‍ന്നുണ്ടായ കടുത്ത ചുഴലിക്കാറ്റില്‍ വ്യാപക കൃഷിനാശമുണ്ടായ കോഴിക്കോട് ജില്ലയിലെ കാവിലുംപാറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കൃഷിമന്ത്രി ടി. സിദ്ദിഖ് സന്ദര്‍ശിച്ചു. ദുരിതബാധിതരായ കര്‍ഷകരെ നേരില്‍ക്കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയ മന്ത്രി, കര്‍ഷകരെ സഹായിക്കാന്‍ കൃഷിവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.

ചുഴലിക്കാറ്റില്‍ പൂര്‍ണ്ണമായും നശിച്ചുപോയ വിളകള്‍ സൗജന്യമായി റീപ്ലാന്റ് ചെയ്യുന്നതിനുള്ള സഹായം കൃഷിവകുപ്പ് നേരിട്ട് ലഭ്യമാക്കും. ഇതിനായി വിവിധ വകുപ്പുകളുടെ ഫണ്ടുകള്‍ സംയോജിപ്പിച്ചുകൊണ്ട് പ്രത്യേക പാക്കേജ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുകയ്ക്കായി അപേക്ഷിക്കാനുള്ള സമയപരിധി 10 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി മന്ത്രി യോഗത്തില്‍ അറിയിച്ചു. ചുഴലിക്കാറ്റിന്റെ പ്രത്യേക പശ്ചാത്തലം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ റബര്‍, കുരുമുളക്, കവുങ്ങ്, തെങ്ങ്, ഗ്രാമ്പു, ജാതി, കൊക്കൊ, കശുമാവ് തുടങ്ങിയ പ്രധാന വിളകളെയെല്ലാം 'പുനഃക്രമീകരിച്ച കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് സ്‌കീമില്‍' ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ച് ഏക്കറിന് മുകളില്‍ കൃഷിയുള്ള വലിയ കര്‍ഷകര്‍ക്കും നിലവിലുള്ള എല്‍.എസ്.ജി.ഡി (തദ്ദേശ സ്വയംഭരണ) പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നിലവിലെ വിത്ത് തേങ്ങ സംഭരണ വില കാലോചിതമായി പരിഷ്‌കരിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

ദുരിതബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് അവലോകന യോഗം ചേര്‍ന്നു. അടിയന്തര സഹായങ്ങള്‍ വേഗത്തില്‍ കര്‍ഷകരിലേക്ക് എത്തിക്കാനുള്ള കര്‍ശന നിര്‍ദ്ദേശത്തോടെയാണ് യോഗം സമാപിച്ചത്.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Save your stories

Sign in