കാരുണ്യത്തിന്റെ മന്ത്രിസ്പര്‍ശം: ബേക്കറി ജംഗ്ഷനില്‍ വാഹനാപകടം; പരിക്കേറ്റ യാത്രക്കാരന് രക്ഷകനായി കൃഷിമന്ത്രി ടി. സിദ്ദിഖ്
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ബേക്കറി ജംഗ്ഷനിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് രക്ഷകനായി. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന മന്ത്രി, ബേക്കറി ജംഗ്ഷനിൽ വെച്ച് ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെടുന്നത് നേരിട്ട് കാണുകയായിരുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ മന്ത്രി തന്റെ ഔദ്യോഗിക വാഹനം നിർത്തി പുറത്തിറങ്ങി. റോഡിൽ വീണുകിടന്ന യാത്രക്കാരന്റെ അരികിലേക്ക് ഓടിയെത്തിയ അദ്ദേഹം, പരിക്കേറ്റയാളെ ആശ്വസിപ്പിക്കുകയും പ്രഥമശുശ്രൂഷ ഉറപ്പാക്കുകയും ചെയ്തു.
തുടർന്ന് ഒട്ടും സമയം കളയാതെ പരിക്കേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ ആവശ്യമായ വാഹന സൗകര്യങ്ങളും മറ്റ് ക്രമീകരണങ്ങളും മന്ത്രി നേരിട്ട് ഇടപെട്ട് ഒരുക്കുകയായിരുന്നു. മന്ത്രിയുടെ സമയബന്ധിതമായ ഇടപെടലിന് വലിയ രീതിയിലുള്ള കൈയടിയാണ് സംഭവസ്ഥലത്തുണ്ടായിരുന്ന പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.